ETV Bharat / sitara

ത്രില്ലറും സസ്‌പെൻസും; 'ഫോറന്‍സിക്' ട്രെയിലര്‍ എത്തി - mamta mohandas

ചിത്രത്തിൽ ടൊവിനോ തോമസ് ഫോറന്‍സിക് ഉദ്യോഗസ്ഥനായും മംമ്ത മോഹന്‍ദാസ് പൊലീസ് ഉദ്യോഗസ്ഥയുമായാണ് എത്തുന്നത്.

ത്രില്ലറും സസ്‌പെൻസും  ഫോറന്‍സിക്  ഫോറന്‍സിക് സിനിമ  ടൊവിനോ- മംമ്‌ത  ടൊവിനോ തോമസ്  മംമ്ത മോഹന്‍ദാസ്  ജെയ്‌ക്‌സ് ബിജോയ്  Forensic  tovino thomas  mamta mohandas  tovino- mamta movie
ഫോറന്‍സിക്
author img

By

Published : Feb 13, 2020, 10:44 PM IST

ഇൻവെസ്റ്റിഗേഷൻ ത്രില്ലറായൊരുങ്ങുന്ന ടൊവിനോ- മംമ്‌ത ചിത്രം 'ഫോറന്‍സിക്'ന്‍റെ ട്രെയിലര്‍ എത്തി. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൊവിനോ തോമസ് ഫോറന്‍സിക് ഉദ്യോഗസ്ഥന്‍റെയും മംമ്ത മോഹന്‍ദാസ് പൊലീസ് ഉദ്യോഗസ്ഥയുടെ വേഷവുമാണ് ചെയ്യുന്നത്. സെവന്‍ത് ഡേയ്ക്ക് ശേഷം അഖില്‍ പോളും ടൊവിനോയും ഫോറൻസിക്കിലൂടെ വീണ്ടും ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സൈജു കുറുപ്പ്, രഞ്ജി പണിക്കർ, റെബാ മോണിക്ക ജോൺ, പ്രതാപ് പോത്തൻ, അനിൽ മുരളി, ബാലാജി ശർമ, അഞ്ജലി നായർ, ദേവി അജിത്ത് എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ജുവിസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറിൽ നെവിസ് സേവ്യറും സിജു മാത്യുവും ചേർന്ന് നിർമിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ജെയ്‌ക്‌സ് ബിജോയ് ആണ്. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്‍റെ ക്യാമറ. അടുത്ത മാസം ഫോറൻസിക് റിലീസിനെത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.