എറണാകുളം: അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രത്തിലൂടെ ജനശ്രദ്ധ നേടിയ നടനാണ് ശരത് അപ്പാനി. ഇപ്പോൾ ശരത്ത് നായകനാകുന്ന പുതിയ വെബ് സീരിസ് അണിയറയില്‍ ഒരുങ്ങുകയാണ്. കാളിയാർ കോട്ടേജ് എന്നാണ് വെബ് സീരിസിന്‍റെ പേര്. കഴിഞ്ഞ ആഴ്ച്ചയാണ് വെബ് സീരീസിന്‍റെ ചിത്രീകരണം ആരംഭിച്ചത്. തമിഴിൽ ശരത്ത് അഭിനയിച്ച ഓട്ടോ ശങ്കർ എന്ന സീരിസും വലിയ ശ്രദ്ധ നേടിയിരുന്നു. തമിഴ്‌നാട്ടിലെ ഗുണ്ടാ നേതാവായിരുന്ന ഗൗരി ശങ്കർ എന്ന ഓട്ടോ ശങ്കറിന്‍റെ ജീവിതമായിരുന്നു ശരത്ത് അവതരിപ്പിച്ചത്. ഉണ്ണി ഭവാനിയാണ് കാളിയാർ കോട്ടേജ് സംവിധാനം ചെയ്യുന്നത്. ഫ്യൂച്ചർ ഫിലിംസിന്‍റെ ബാനറിൽ ബിനിത സുരേന്ദ്രനാണ് നിർമാണം. കുട്ടിക്കാനം, പീരുമേട്, എളപ്പാറ, കട്ടപ്പന എന്നിവിടങ്ങളിലായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ആനന്ദ് സതീഷ് ഛായാഗ്രഹണവും, ധനുഷ് കുമാർ സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രൈം ത്രില്ലർ പ്രമേയത്തിൽ ഒരുങ്ങുന്ന ഈ സീരിസിൽ അപ്പാനി ശരത്, രാജേഷ് ശർമ, അലീന സാജൻ, അനൂപ് ചന്ദ്രൻ എന്നിവർ അഭിനയിക്കുന്നു.
അപ്പാനി ശരത്തിന്‍റെ വെബ് സീരിസ് കാളിയാർ കോട്ടേജിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു - web series Kaliyar Cottage
കാളിയാർ കോട്ടേജ് എന്നാണ് വെബ് സീരിസിന്‍റെ പേര്. കഴിഞ്ഞ ആഴ്ച്ചയാണ് വെബ് സീരീസിന്‍റെ ചിത്രീകരണം ആരംഭിച്ചത്