കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തമിഴ്‌നാട് സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്കൊപ്പം പങ്കുചേരുകയാണ് തമിഴകത്തെ സിനിമാതാരങ്ങളും സംവിധായകരും. നടൻ സൂര്യയും കുടുംബവും നടന്‍ അജിത്തും സംവിധായിക സൗന്ദര്യ രജനികാന്തും നേരത്തെ സാമ്പത്തിക സംഭാവനകൾ നൽകിയിരുന്നു. കൂടാതെ, വെട്രിമാരനും ജയംരവിയും ശിവകാര്‍ത്തികേയനും മോഹൻ രാജയും ദുരിതാശ്വസ നിധിയിലേക്കുള്ള തങ്ങളുടെ സഹായങ്ങൾ എത്തിച്ചിരുന്നു.
ഇപ്പോഴിതാ, പ്രശസ്ത സംവിധായകൻ ശങ്കർ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപയാണ് സംഭാവന ചെയ്‌തത്. സംവിധായകൻ ഓൺലൈനായാണ് പണം സർക്കാരിന് കൈമാറിയത്. ഇത് വൈറസ് രോഗികൾക്കുള്ള ഓക്സിജൻ സിലിണ്ടറുകൾക്കും മരുന്നുകൾക്കും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കും ഉപയോഗിക്കുമെന്ന് ശങ്കർ അറിയിച്ചു.
More Read: കൊവിഡ് പ്രതിരോധം; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ധനസഹായം കൈമാറി കൂടുതല്‍ താരങ്ങള്‍
ശങ്കറിന്‍റേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം കമൽ ഹാസൻ നായകനാകുന്ന ഇന്ത്യൻ 2വാണ്. തെന്നിന്ത്യൻ താരസുന്ദരി കാജൾ അഗർവാൾ ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്.