"മലയാളത്തിലെ സിനിമാ നടന്മാർ, സ്‌ത്രീകളായാൽ!" നടൻ സലീം കുമാർ ഫേസ്‌ബുക്കിൽ പങ്കുവെച്ച ചിത്രങ്ങൾ വൈറലാവുകയാണ്. സൂപ്പർതാരങ്ങൾ മോഹന്‍ലാല്‍, മമ്മൂട്ടി മുതൽ യുവതാരങ്ങളായ ഫഹദ് ഫാസിൽ, ഉണ്ണി മുകുന്ദൻ, വിനീത് ശ്രീനിവാസൻ തുടങ്ങിയവരും ഫേസ്ആപ്പ് ഭാവനയിലൂടെ പെൺരൂപത്തിലുള്ള ചിത്രങ്ങളാണ് സലീം കുമാർ പോസ്റ്റ് ചെയ്‌തത്.
- " class="align-text-top noRightClick twitterSection" data="">
മമ്മൂട്ടി, മോഹന്‍ലാല്‍, ഉണ്ണി മുകുന്ദന്‍, നിവിന്‍ പോളി, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍, ഫഹദ് ഫാസിൽ, പൃഥിരാജ്, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, സണ്ണി വെയ്ന്‍, ഷെയ്ന്‍ നിഗം, ജോജു ജോര്‍ജ്, ദുല്‍ഖര്‍ സൽമാൻ എന്നിവരുടെ സ്ത്രീ രൂപത്തിലുള്ള ക്ലോസ് അപ്പ് ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. കൂട്ടത്തിൽ സലീം കുമാറിന്‍റെയും സ്‌ത്രീ രൂപത്തിലുള്ള ചിത്രമുണ്ട്. പല നായകന്മാരുടെയും ചിത്രങ്ങൾക്ക് മലയാളത്തിലെ നടിമാരുമായി സാദൃശ്യമുണ്ടെന്നാണ് ആരാധകർ കമന്‍റ് ചെയ്‌തത്. ചാക്കോച്ചന്‍റെ സ്‌ത്രീ രൂപം അശ്വതി ശ്രീകാന്തിനോടും നിവിൻ പോളിയുടെ മുഖം അമല പോളുമായും സലീം കുമാറിന്‍റേത് നടിയും അവതാരകയുമായ സുബിയുമായും സാദൃശ്യപ്പെടുത്തിയാണ് പലരും പ്രതികരിച്ചത്. അജു വർഗീസിന്‍റെ ചിത്രം അസം പെൺകുട്ടിയെ പോലെയും വിനീത് ശ്രീനിവാസന്‍റെ രൂപം ഇറാനി പെൺകുട്ടിയുമായും ആരാധകർ താരതമ്യപ്പെടുത്തി. എന്നാൽ, ദിലീപിന്‍റെ പെൺമുഖം കൂടി ഉൾപ്പെടുത്തണമെന്നും ചിലർ അഭിപ്രായപ്പെട്ടു.