ETV Bharat / sitara

ക്യാമറാമാനെയും സുഹൃത്തുക്കളെയും തീവ്രവാദികളെന്ന് കാണിച്ച് വ്യാജ പ്രചാരണം

author img

By

Published : Feb 9, 2020, 1:11 PM IST

ഈറോഡിലെ വിവാഹം കഴിഞ്ഞ് കഴിഞ്ഞ ദിവസം കോയമ്പത്തൂരിലെ മരുതമലൈയില്‍ ഔട്ട് ഡോര്‍ ഷൂട്ടിങ്ങിന് പോയപ്പോഴായിരുന്നു സംഭവം.

fake news hatred campaign against kerala cinematographer in tamil nadu  ക്യാമറാമാനെയും സുഹൃത്തുക്കളെയും തീവ്രവാദികളെന്ന് കാണിച്ച് വ്യാജ പ്രചാരണം  fake news  kerala cinematographer  tamil nadu  ഈറോഡ്
ക്യാമറാമാനെയും സുഹൃത്തുക്കളെയും തീവ്രവാദികളെന്ന് കാണിച്ച് വ്യാജ പ്രചാരണം

തമിഴ്‌നാട്ടിലെ മരുതമലൈയില്‍ വിവാഹത്തിന്‍റെ ഔട്ട് ഡോര്‍ ഷൂട്ടിന് പോയ മലയാളി ക്യാമറാമാനെയും സംഘത്തെയും തീവ്രവാദികളെന്ന് തെറ്റിദ്ധരിപ്പിച്ച് സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചരണം. വെള്ളേപ്പം എന്ന ചിത്രത്തില്‍ ഛായാഗ്രഹകനായ ഷിഹാബ് ഓങ്ങല്ലൂരിനും സംഘത്തിനുമാണ് കോയമ്പത്തൂരില്‍ ദുരനുഭവമുണ്ടായത്. ഷിഹാബിനൊപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫറുടെ ഫോട്ടോ സഹിതമാണ് വ്യാജപ്രചരണം നടക്കുന്നത്.

ഈറോഡിലെ വിവാഹം കഴിഞ്ഞ് കഴിഞ്ഞ ദിവസം കോയമ്പത്തൂരിലെ മരുതമലൈയില്‍ ഔട്ട് ഡോര്‍ ഷൂട്ടിങ്ങിന് പോയതായിരുന്നു ഷിഹാബും സംഘവും. മരുതമല അമ്പലത്തിന് ചുവടെ കാര്‍ നിര്‍ത്തി വെള്ളം കുടിക്കാനിറങ്ങിയതാണ്. അവിടെനിന്നുളള ഫോട്ടോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സുഹൃത്താണ് ഫോട്ടോയില്‍ ഉള്ളത്. രാവിലെ തമിഴ്‌നാട് സ്‌പെഷ്യല്‍ബ്രാഞ്ചില്‍ നിന്നുമാണ് എന്ന് പറഞ്ഞ് ഒരു ഫോണ്‍ കോള്‍ വന്നു. അപ്പോഴാണ് സോഷ്യല്‍മീഡിയയിലെ വ്യാജ പ്രചരണത്തിന്‍റെ കാര്യം ഷിഹാബും സംഘവും അറിയുന്നത്.

തമിഴ്‌നാട് സ്വദേശി എസ്.ശ്രീനിവാസ രാഘവനെന്നയാള്‍ ഫോട്ടോ സഹിതം 'മോദി രാജ്യം' എന്ന ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ഇട്ടിരുന്നു. മരുതമലൈ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നു. ഇന്ന് ഒരു വാഹനം അവിടെ കറങ്ങുന്നതായി കാണുന്നുവെന്നും അവര്‍ പ്രത്യേക മതവിഭാഗത്തില്‍പെട്ടവരാണെന്നുമായിരുന്നു പോസ്റ്റില്‍. പോസ്റ്റ് വൈറലായപ്പോള്‍ അവര്‍ തീവ്രവാദികളായിരിക്കുമെന്നും എന്‍ഐഎ ടാഗ് ചെയ്യൂ എന്നെല്ലാമായിരുന്നു കമന്‍റുകള്‍. പോസ്റ്റിനൊപ്പം വണ്ടി നമ്പറും ചേര്‍ത്തിരുന്നു. അത് ട്രാക്ക് ചെയ്താണ് പൊലീസ് തന്നെ വിളിച്ചതെന്നും കാര്‍ തന്‍റേതാണെന്നും ഷിഹാബ് പറഞ്ഞു.

വിവാഹ വര്‍ക്ക് ഏല്‍പ്പിച്ചവര്‍ ഫേസ്ബുക്ക് പോസ്റ്റിട്ട വ്യക്തിയുമായി ഫേസ്ബുക്കിലൂടെ തന്നെ ബന്ധപ്പെട്ട് പോസ്റ്റ് നീക്കം ചെയ്യിപ്പിച്ചു. പൊലീസിനെയും പറഞ്ഞ് മനസിലാക്കിപ്പിച്ചു. സംഭവത്തില്‍ സൈബര്‍ സെല്ലിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഷിഹാബ്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.