ETV Bharat / sitara

ഫഹദ് ഉലകനായകന്‍റെ വില്ലനാകുന്നു?

കൈതി അടക്കമുള്ള ഹിറ്റുകള്‍ സമ്മാനിച്ച ലോകേഷ് കനകരാജ് കമല്‍ഹാസനെ നായകനാക്കി ഒരുക്കുന്ന മെഗാ പ്രൊജക്ട് വിക്രത്തില്‍ ഫഹദ് വില്ലനാകുമെന്നാണ് റിപ്പോര്‍ട്ട്

fahadh faasil to play the antagonist in kamal hassan movie vikram  ഫഹദ് ഉലകനായകന്‍റെ വില്ലനാകുന്നു?  kamal hassan movie vikram  fahadh faasil kamal hassan  ഫഹദ് കമല്‍ഹാസന്‍  ഫഹദ് കമല്‍ഹാസന്‍ വില്ലന്‍
ഫഹദ് ഉലകനായകന്‍റെ വില്ലനാകുന്നു?
author img

By

Published : Dec 8, 2020, 7:44 AM IST

ഉലകനായകന്‍ കമല്‍ഹാസന്‍റെ ഏറ്റവും പുതിയ ചിത്രത്തില്‍ മലയാള സിനിമയിലെ യുവനടന്മാരില്‍ ഏറ്റവും ശ്രദ്ധേയനായ നടന്‍ ഫഹദ് ഫാസില്‍ വില്ലന്‍ വേഷം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. വ്യത്യസ്ഥതയാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ തന്മയത്വത്തോടെ അവതരിപ്പിച്ച് രണ്ടാം വരവില്‍ ഞെട്ടിച്ച നടനാണ് ഫഹദ്. കൈതി അടക്കമുള്ള ഹിറ്റുകള്‍ സമ്മാനിച്ച ലോകേഷ് കനകരാജ് കമല്‍ഹാസനെ നായകനാക്കി ഒരുക്കുന്ന മെഗാ പ്രൊജക്ട് വിക്രത്തില്‍ ഫഹദ് വില്ലനാകുമെന്നാണ് റിപ്പോര്‍ട്ട്.

കമല്‍ഹാസന്‍റെ അറുപത്തിയാറാം പിറന്നാള്‍ ദിനത്തിലാണ് വിക്രത്തിന്‍റെ ആദ്യ ടീസര്‍ പുറത്തിറങ്ങിയത്. കമല്‍ ഫുള്‍ ഫോമില്‍ എത്തുന്ന ചിത്രത്തിന്‍റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വിവിധ മാധ്യമങ്ങള്‍ ഫഹദ് ഫാസില്‍ കമല്‍ഹാസന്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെങ്കിലും നിര്‍മാതാക്കളോ സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകരോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചിത്രത്തില്‍ ഒരു രാഷ്ട്രീയക്കാരന്‍റെ വേഷമാണ് ഫഹദിനെന്നാണ് റിപ്പോര്‍ട്ട്. താന്‍ ഏറ്റവുമിഷ്ടപ്പെടുന്ന നടന്മാരില്‍ ഒരാളാണ് ഫഹദെന്ന് കമല്‍ഹാസന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.

ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് വിക്രം എന്നാണ് ടീസറുകളില്‍ നിന്നും മനസിലാകുന്നത്. കമല്‍ഹാസന്‍റെ കരിയറിലെ 232 ആം ചിത്രം കൂടിയാണിത്. ഒരു സീരിയല്‍ കില്ലറുടെ വേഷമായിരിക്കും ചിത്രത്തില്‍ കമല്‍ഹാസനെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. അനിരുദ്ധ് രവിചന്ദറാണ് സിനിമയുടെ സംഗീതം. രാജ്‌കമൽ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിൽ കമൽഹാസൻ തന്നെയാണ് സിനിമ നിർമിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.