Vikram shoot complete: കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'വിക്രം' ചിത്രീകരണം പൂര്‍ത്തിയായി. ചിത്രീകരണം പൂര്‍ത്തീകരിച്ച വിവരം ലോകേഷ് കനകരാജ് സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. ഒപ്പം ഒരു വീഡിയോയും അദ്ദേഹം ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്.
ചിത്രത്തില്‍ ഫഹദ് ഫാസില്‍ വെടിയുതിര്‍ക്കുന്ന രംഗമാണ് സംവിധായകന്‍ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഒടുവിലായി ഫഹദും 'വിക്രം' ടീമും ആര്‍ത്തുവിളിക്കുന്നതും കാണാം. ഫഹദിനെ കൂടാതെ മലയാളത്തില്‍ നിന്നും നരേന്‍, കാളിദാസ് ജയറാം എന്നിവും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
110 days of Vikram shoot: 'വിക്രം' ടീമില്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറയാനും സംവിധായകന്‍ മറന്നില്ല. '110 ദിവസം കൊണ്ടാണ് 'വിക്രം' പൂര്‍ത്തീകരിച്ചത്. ടീമിന് വേണ്ടി പ്രയത്‌നിച്ച എല്ലാവര്‍ക്കും നന്ദി.' കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍, അനിരുദ്ധ് എന്നിവരെ അദ്ദേഹം ടാഗ് ചെയ്‌തു കൊണ്ട് ട്വിറ്ററില്‍ കുറിച്ചു.
-
After 110 days of shoot it’s a WRAP 🔥
— Lokesh Kanagaraj (@Dir_Lokesh) March 1, 2022 " class="align-text-top noRightClick twitterSection" data="
Thanx to the entire cast and crew for the EXTRAORDINARY effort! 🙏🏻@ikamalhaasan @VijaySethuOffl #FahadhFaasil @anirudhofficial #VIKRAM pic.twitter.com/5xwiFTHaZH
">After 110 days of shoot it’s a WRAP 🔥
— Lokesh Kanagaraj (@Dir_Lokesh) March 1, 2022
Thanx to the entire cast and crew for the EXTRAORDINARY effort! 🙏🏻@ikamalhaasan @VijaySethuOffl #FahadhFaasil @anirudhofficial #VIKRAM pic.twitter.com/5xwiFTHaZHAfter 110 days of shoot it’s a WRAP 🔥
— Lokesh Kanagaraj (@Dir_Lokesh) March 1, 2022
Thanx to the entire cast and crew for the EXTRAORDINARY effort! 🙏🏻@ikamalhaasan @VijaySethuOffl #FahadhFaasil @anirudhofficial #VIKRAM pic.twitter.com/5xwiFTHaZH
Vikram cast and crew: കമല്‍ ഹാസന്‍റെ രാജ് കമല്‍ ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറിലാണ് ചിത്രത്തിന്‍റെ നിര്‍മാണം. ലോകേഷ് കനകരാജും രത്‌നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതുന്നത്. അനിരുദ്ധ് ആണ് സംഗീതം. ഫിലോമിന്‍ രാജ് ആണ് എഡിറ്റിങ്. അന്‍പറിവ് സംഘട്ടന സംവിധാനവും നിര്‍വഹിക്കും. ദിനേശ് ആണ് നൃത്ത സംവിധാനം.
Vikram audio rights: 'വിക്ര'ത്തിന്‍റെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു. വന്‍ തുകയ്‌ക്കാണ് ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം തന്നെ ചിത്രം തിയേറ്ററുകളിലെത്തിക്കുമെന്നാണ് സൂചന.
Also Read: 'തല്ലാന്‍ വന്നവനെ തല്ലണം.. കൊല്ലാന്‍ വന്നവനെ കൊല്ലണം'; അജഗജാന്തരം ട്രോള്‍ തരംഗം