ദിലീഷ് പോത്തൻ- ഫഹദ് ഫാസിൽ കൂട്ടുകെട്ടിലിറങ്ങിയ മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, ജോജി ചിത്രങ്ങളിൽ ഏതാണ് ഏറ്റവും കൂടുതൽ ഇഷ്‌ടപ്പെട്ട ചിത്രമെന്നതിന്‍റെ ഉത്തരം പറയാൻ അൽപം പ്രയാസപ്പെടും. മൂന്ന് സിനിമകളും വ്യത്യസ്‌ത പ്രമേയത്തിലും അവതരണത്തിലും പുതിയ അനുഭവങ്ങളായിരുന്നു.
ഇടുക്കിയുടെ പശ്ചാത്തലത്തിൽ മഹേഷ് ഭാവനയുടെ കഥ പറഞ്ഞപ്പോൾ, കാസർകോട്- കണ്ണൂർ ജില്ലകളിൽ ചിത്രീകരിച്ച തൊണ്ടിമുതലും ദൃക്സാക്ഷിയും മറ്റൊരു തലത്തിലുള്ള അവതരണമായിരുന്നു. ഒടിടി റിലീസിനെത്തിയ ജോജിയിലൂടെയാകട്ടെ, എരുമേലിയിലെയും കോട്ടയത്തെയും ഗ്രാമീണഭംഗി ഉൾക്കൊണ്ട് വളരെ നല്ലൊരു ത്രില്ലർ കഥ പറഞ്ഞു വച്ചു സംവിധായകൻ.
- " class="align-text-top noRightClick twitterSection" data="">
2017 ജൂൺ 30നായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും റിലീസിനെത്തിയത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്‌ത സിനിമ ആ വർഷത്തെ മികച്ച മലയാള ചിത്രമായി ദേശീയ പുരസ്‌കാരത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് സിനിമ പുറത്തിറങ്ങിയിട്ട് നാല് വർഷം തികഞ്ഞു. നാലാം വാർഷികത്തിൽ സിനിമയിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രത്തിലെ ഡിലീറ്റഡ് സീൻ വീഡിയോ
പൊലീസ് സ്റ്റേഷനിലെ കള്ളൻ പ്രസാദിന്‍റെ കൂടുതൽ രംഗങ്ങളാണ് ഡിലീറ്റഡ് സീനിലുള്ളത്. കൂടാതെ, സ്റ്റേഷനടുത്തുള്ള സ്കൂളിലെ കുട്ടികൾ മോഷണക്കേസിനെ കുറിച്ച് പറയുന്നതും കൂട്ടത്തിലൊരാൾ വിടുവാ പറയുന്നതും അടുത്തുള്ള ചായക്കടയിൽ മാലമോഷണത്തിനെ കുറിച്ചുള്ള സൊറ പറച്ചിലുമെല്ലാം സിനിമയിൽ ഉൾപ്പെടുത്താതിരുന്ന രംഗങ്ങളിൽ കാണാം.
More Read: ദിലീഷ് ഏട്ടൻ നമുക്ക് ഹെഡ് മാഷ്; ദിലീഷ് പോത്തനെ കുറിച്ച് ജെനിത് കാച്ചപ്പിള്ളി
ഫഹദ് ഫാസിലിന് പുറമെ സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ, അലൻസിയർ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളായത്. ആന്തൂർ പൊലീസ് സ്റ്റേഷൻ എസ്‌ഐ കൂടിയായിരുന്ന സിബി തോമസിന്‍റെ പൊലീസ് വേഷവും ശ്രദ്ധ നേടിയിരുന്നു. സജീവ് പാഴൂർ ആയിരുന്നു ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്.