ETV Bharat / sitara

ഐ ഫോണിൽ ചിത്രീകരണം, 60 മിനിറ്റ് ദൈർഘ്യം; 'സീ യു സൂൺ' - മഹേഷ് നാരായണൻ

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 60- 65 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ഐ ഫോണിലാണ് ചിത്രീകരിക്കുന്നത്

fahad fazil  സീ യു സൂൺ  Fahad Fazil new film  mahesh narayanan  see you soon film  ഐ ഫോണിൽ ചിത്രീകരണം  60 മിനിറ്റ് ദൈർഘ്യം  malayalam new film  malik  take off  ഫഹദ്‌ ഫാസിൽ  സീ യു സൂണിന്‍റെ ചിത്രീകരണം  മഹേഷ് നാരായണൻ  സുനാമി
സീ യു സൂൺ
author img

By

Published : Jun 21, 2020, 12:50 PM IST

ഫഹദ്‌ ഫാസിൽ നായകനായെത്തുന്ന പുതിയ ചിത്രം സീ യു സൂണിന്‍റെ ചിത്രീകരണം ആരംഭിക്കുന്നുവെന്ന് വാർത്തകൾ പുറത്തുവന്നതോടെ എതിർപ്പുമായി നിർമാതാക്കളുടെ സംഘടന എത്തിയിരുന്നു. എന്നാൽ, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സീ യു സൂണ്‍ 60- 65 മിനിറ്റ് ദൈർഘ്യമുള്ള ചിത്രമാണ്. ആശുപത്രി പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ ക്യാമറക്ക് പകരം ഐ ഫോണാണ് ഷൂട്ടിങ്ങിന് ഉപയോഗിക്കുന്നത്. ഒടിടി റിലീസിനായാണ് ചിത്രം ഒരുക്കുന്നത്. ഫഹദ് ഫാസിലാണ് ചിത്രത്തിന്‍റെ നിർമാണം. ഫഹദ് ഫാസിൽ സംവിധായകൻ മഹേഷ്‌ നാരായണനൊപ്പം ടേക്ക് ഓഫ്, മാലിക്ക് ചിത്രങ്ങളിലും ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

  • #fahadhfaasil & #maheshnarayanan are together again after #takeoff & #maalik (yet to be released) in a brand new film titled #SeeYouSoon. It will be shot in a I-phone and will be 60-65 minutes and set in a hospital. It will be a quickie, produced by Fahadh for a top OTT channel!

    — Sreedhar Pillai (@sri50) June 20, 2020 " class="align-text-top noRightClick twitterSection" data=" ">

പുതിയ സിനിമകളുടെ ചിത്രീകരണം ഉടനെ ആരംഭിക്കുമെന്ന തീരുമാനത്തിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അമ്മയ്ക്കും ഫെഫ്‌കക്കും കത്ത് നൽകിയിരുന്നു. പുതിയ സിനിമകൾ ചിത്രീകരണം ആരംഭിക്കുകയാണെങ്കിൽ അവയുമായി സഹകരിക്കില്ലെന്നും ചിത്രങ്ങൾക്ക് തിയേറ്റർ റിലീസ് നൽകില്ലെന്നുമാണ് നിർമാതാക്കൾ അറിയിച്ചത്. അതേ സമയം, ലോക്ക് ഡൗണിൽ ചിത്രീകരണം നിർത്തിവച്ച സുനാമി എന്ന മലയാള ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് കഴിഞ്ഞ ആഴ്‌ച കൊച്ചിയിൽ പുനരാരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.