ETV Bharat / sitara

ഫഹദ് ഫാസില്‍; സൂക്ഷ്മാഭിനയത്തിന്‍റെ രാജകുമാരന്‍ - ഫഹദ്

2013ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളായ നോര്‍ത്ത് 24 കാതം, ആര്‍ട്ടിസ്റ്റ് എന്നിവയിലെ പ്രകടനത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച നടനുള്ള പുരസ്കാരവും തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ കള്ളനായുള്ള പ്രകടനം മികച്ച സഹനടനുള്ള 65 ആം ദേശീയ ചലച്ചിത്ര പുരസ്കാരവും ഫഹദിന് നേടികൊടുത്തു

Fahad fazil birthday ഫഹദ് ഫാസില്‍ സൂക്ഷ്മാഭിനയത്തിന്‍റെ രാജകുമാരന്‍ malayala, actor birthday ജന്മദിനം ഫഹദ് fahad actor
ഫഹദ് ഫാസില്‍
author img

By

Published : Aug 8, 2020, 9:36 AM IST

ഓരോ സിനിമ പിന്നിടുമ്പോഴും പ്രകടനങ്ങളില്‍ പകരമൊരാളെ ചിന്തിക്കാനാകാത്ത വിധം ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന നടനാണ് ഫഹദ് ഫാസില്‍ എന്ന അഭിനയ പ്രതിഭ. വാഴ്‌ത്തുപാട്ടുകളും ഏറ്റുപറച്ചിലുകളും അയാൾക്ക് ഏശില്ല.. കാരണം അയാൾ ആൾക്കൂട്ട ആരവങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞ് നടക്കുന്ന മനുഷ്യനാണ്. തന്‍റെ പ്രകടനങ്ങളിലൂടെ മാത്രം പ്രേക്ഷകരോട് സംവദിക്കാൻ ആഗ്രഹിക്കുന്ന അഭിനേതാവ്. ഈ ലാളിത്യവും നിരീക്ഷണബോധവുമായിരിക്കാം എന്തുകൊണ്ട് ഫാന്‍സ് അസോസിയേഷനുകള്‍ വേണ്ടെന്ന് തീരുമാനിച്ചുവെന്ന് സുരാജ് വെഞ്ഞാറമൂട് ഒരിക്കൽ ചോദിച്ചപ്പോൾ 'അവര് പിള്ളേരല്ലേ ചേട്ടാ.. അവര് പഠിക്കട്ടെ' എന്ന് പറയാൻ അയാളെ പ്രാപ്‌തനാക്കിയത്. ഫഹദ് പകര്‍ന്നാടിയ കഥാപാത്രങ്ങൾ നമുക്കിടയിൽ ജീവിക്കുന്ന ആരെല്ലാമോ ആണ്... പ്രകാശനും ഷമ്മിയും പ്രസാദും അങ്ങനെ എല്ലാവരും ജീവിതത്തിന്‍റെ പല ഘട്ടങ്ങളിലായി ചിലപ്പോള്‍ നാം കണ്ടുമുട്ടിയവരാകാം... അല്ലെങ്കില്‍ അവരെല്ലാം ചിലപ്പോള്‍ നമ്മള്‍ തന്നെയല്ലെ എന്ന് തോന്നിപോകും..... ലാളിത്യത്തെ അയാൾ പ്രതിനിധാനം ചെയ്യുന്നത് കൊണ്ടാണ് അയാളിലെ ബഹുഭൂരിപക്ഷം കഥാപാത്രങ്ങളും ഇപ്പോഴും മലയാളിയോട് ചേര്‍ന്ന് നില്‍ക്കുന്നത്.

അഭിനയം നന്നേ ചെറുപ്പത്തിലേ ഫഹദിനൊപ്പമുണ്ട്. എന്നാല്‍ ഏറ്റവും മോശമായൊരു തുടക്കത്തിൽ നിന്നാണ് ഫഹദ് ഇതുവരെ എല്ലാം വെട്ടിപ്പിടിച്ചത്. പിതാവ് ഫാസില്‍ സംവിധാനം ചെയ്ത് 1992ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം പപ്പയുടെ സ്വന്തം അപ്പൂസില്‍ ഒരു സീനില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ മിന്നായം പോലം കാണാം, ഇന്ന് മലയാളത്തിലെ പ്രതിഭയുള്ള നടന്മാരുടെ ലിസ്റ്റില്‍ മുന്‍പന്തിയിലുള്ള ഫഹദിനെ... പിന്നീട് 2002ല്‍ വാപ്പിച്ചിയുടെ കൈയ്യെത്തും ദൂരത്ത് എന്ന സിനിമയിലൂടെ നായകനായി ഫഹദിന്‍റെ ഔദ്യോഗിക അരങ്ങേറ്റം. സച്ചിന്‍ മാധവനെന്ന നിഷ്കളങ്ക യുവാവിന്‍റെ കഥാപാത്രമായിരുന്നു ഫഹദിന്. ചിത്രവും നായകനും വലിയ പരാജയമായിരുന്നു. പിന്നീട് ആ യുവനടനെ സിനിമകളില്‍ കണ്ടിട്ടില്ല. ആ പരാജയത്തില്‍ നിന്ന് പുറത്തുവരാന്‍ ഫഹദിനെ പ്രാപ്തനാക്കിയത് അയാൾ നടത്തിയ കഠിനാധ്വാനം മാത്രമാണ്. അതിനുള്ള ചാലകശക്തിയായി പ്രവർത്തിച്ചത് അയാൾ സംഭരിച്ച അറിവുകളും അയാളുടെ നിരീക്ഷണബോധവും. ഒരുപക്ഷേ ആദ്യചിത്രം വലിയ വിജയമായിരുന്നെങ്കിൽ തന്നെ തേടിയെത്തുന്ന ചിത്രങ്ങളിലെ കഥാപാത്ര വൈവിധ്യം കണ്ടെത്താനോ തന്‍റെ കഴിവിനൊത്ത മികച്ച റോളുകൾ തേടിപ്പിടിക്കാനോ സാധിക്കാതെ... തന്നെ തേടി വരുന്ന വേഷങ്ങൾ മാത്രം ചെയ്ത് ഒരു കംഫേര്‍ട്ട് സോണില്‍ അയാൾ ഒതുങ്ങിപ്പോയേനെ....

2009ലെ രണ്ടാം വരവിലെ ഫഹദിനെ കണ്ട് കയ്യെത്തും ദൂരത്തിലെ സച്ചിനാണെന്ന് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞിരുന്നില്ലെന്നതാണ് വാസ്തവം. ന്യൂ ജനറേഷൻ തരംഗം സംഭാവന ചെയ്ത അഭിനേതാവെന്നാണ് ഫഹദിനെ പലപ്പോഴും വിശേഷിപ്പിക്കാറ്.... ആരംഭകാലത്ത് ആ ടാഗ് ലൈനിലുള്ള ഫഹദിന്‍റെ ഭൂരിഭാഗം ചിത്രങ്ങളും സാമ്പത്തികമായി വിജയങ്ങളായിരുന്നു. ചാപ്പാക്കുരിശ്, 22 ഫീമെയില്‍ കോട്ടയം, അന്നയും റസൂലും, ഡയമണ്ട് നെക്ലസ് തുടങ്ങി അന്ന് ആ ലേബലിൽ വന്ന ബഹുഭൂരിപക്ഷം സിനിമകൾക്കും പ്രേക്ഷകശ്രദ്ധ നേടാൻ സാധിച്ചു. ഫഹദ് യുവനടന്‍മാരില്‍ ഒന്നാം നിരയിലേക്കുയര്‍ന്നതും നായകന്‍ എന്ന നിലയില്‍ മലയാളസിനിമയിൽ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയതും ഏറെ നാളത്തെ കഠിനപരിശ്രമത്തിലൂടെയാണ്... ക്ഷമയോടെയുള്ള കാത്തിരിപ്പിലൂടെയാണ്... വില്ലന്‍ കൂടിയായ നായകനായിരുന്നു ഫഹദ് മിക്ക ചിത്രങ്ങളിലും. ഒപ്പം ധനമോഹിയും എന്തിനെയും ലാഭക്കൊതിയോടെ മാത്രം സമീപിക്കുകയും ചെയ്യുന്ന കുടുംബപശ്ചാത്തലത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാത്ത നാഗരിക യുവാവായി ഫഹദ് അക്കാലത്ത് ബ്രാന്‍ഡ് ചെയ്യപ്പെട്ടിരുന്നു. രണ്ടാംവരവിലെ മിക്ക കഥാപാത്രങ്ങളും പ്രേക്ഷകന്‍റെ ആ കാഴ്ചപ്പാടുകളെ ഊട്ടിയുറപ്പിക്കുകയും ചെയ്തു. പിന്നീട് ഫഹദിലെ നടന്‍റെ ട്രാന്‍സ്‌ഫോര്‍മേഷനായിരുന്നു മലയാളിക്ക് കാണാന്‍ സാധിച്ചത്. എല്ലാ ഇമേജുകളെയും പൊളിച്ചടുക്കിക്കൊണ്ട് ഫ്രൈഡേയിലെ ബാലു എന്ന സാധാരണക്കാരനായ ഓട്ടോറിക്ഷ ഡ്രൈവറുടെ കഥാപാത്രത്തിലൂടെ ഫഹദ് വിസ്മയിപ്പിച്ചു. സ്വാഭാവികതക്ക് അനുസൃതമായി അഭിനയിക്കാൻ കഴിയുന്ന നടനായി ഇതോടെ ഫഹദ് മാറി. ചാപ്പക്കുരിശ് തൊട്ട് ട്രാന്‍സ് വരെയുള്ള സിനിമകൾ ഫഹദിന്‍റെ പ്രകടനം കൊണ്ടും തിരക്കഥയുടെ ബലം കൊണ്ടും വിജയങ്ങളായ ചിത്രങ്ങളാണ്. ഓരോ തവണ കാണുമ്പോളും രോമാഞ്ചം നല്‍കുന്ന സിനിമകളില്‍ ഒന്നാണ് ലിജോ ജോസ് പെല്ലിശ്ശെരിയുടെ ആമേന്‍. മാജിക്കല്‍ റിയലിസം കൊണ്ടുന്ന ചുരുക്കം ചില മലയാള സിനിമകളില്‍ ഒന്ന്. ഫഹദ് ഫാസില്‍ അടക്കമുള്ള എല്ലാ അഭിനേതാക്കളും മികച്ച അഭിനയം കാഴ്ച വെച്ച സിനിമ. പരാജയപ്പെട്ട ബാന്‍റ് അംഗം സോളമന്‍ ഫഹദിന്‍റെ കരിയര്‍ ബെസ്റ്റ് കഥാപാത്രങ്ങളില്‍ ഒന്നുതന്നെയാണ്. 2013ൽ റിലീസായ അനിൽ രാധാകൃഷ്ണ മേനോൻ ചിത്രം നോർത്ത് 24 കാതം എന്ന സിനിമയിലെ ഫഹദ് ഫാസിലിന്‍റെ വൃത്തി രക്ഷസനായ കഥാപാത്രം കണ്ടിട്ട് നമ്മളിൽ പലരും പരസ്പരം ചോദിച്ചിട്ടുണ്ട് ഇതുപോലത്തെ വൃത്തി രാക്ഷസന്മാർ ഉണ്ടാകുമോ എന്ന്.... ആ വര്‍ഷം ഇറങ്ങിയ മലയാള ചിത്രങ്ങളിലെ ഏറ്റവും മികച്ച പ്രകടനത്തിന് ഫഹദ് ഫാസിലിന് അന്ന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ശ്യാമപ്രസാദിന്‍റെ സംവിധാനത്തിൽ 2013ല്‍ തന്നെ പുറത്തിറങ്ങിയ ആര്‍ട്ടിസ്റ്റിലെ മൈക്കിളായുള്ള പ്രകടനം കൂടി പരിഗണിച്ചായിരുന്നു ഫഹദിന് സംസ്ഥാന സര്‍ക്കാരിന്‍റെ ആദരം. പൂനെയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ പരിതോഷ് ഉത്തം എഴുതിയ ഡ്രീംസ് ഇൻ പ്രഷൻ ബ്ളൂ എന്ന ഇംഗ്ളീഷ് നോവലിനെ ആസ്പദമാക്കി ശ്യാമപ്രസാദ് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത്.

യുവതാരങ്ങള്‍ക്കിടയില്‍ നടന്‍ എന്ന നിലയില്‍ ഓരോ ചിത്രം കഴിയും തോറും ഫഹദ് വേറിട്ട് നിൽക്കുന്നു. ഏത് തരം കഥാപാത്രത്തെയും വിശ്വസിച്ച് ഏല്‍പ്പിക്കാവുന്ന കലാകാരന്‍. മലയാളത്തില്‍ അത്രകാലം പരിചിതമല്ലാതിരുന്ന ഒന്നായിരുന്നു ഫഹദിന്റെ അഭിനയ ശൈലി. ഒന്നിനൊന്നു വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സൂക്ഷ്മാഭിനയത്തിന്‍റെ പുതിയ രീതി ഫഹദിലൂടെ സിനിമാസ്വാദകര്‍ കണ്ടു. രൂപം, ശബ്ദം, ചലനങ്ങള്‍ എന്നിവയെല്ലാം കഥാപാത്രങ്ങള്‍ക്കനുസരിച്ച് അയാള്‍ പാകപ്പെടുത്തി വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഒട്ടും അമിതമാകാത്ത ഭാവപ്രകടനങ്ങള്‍ അത് ഫഹദിന് മാത്രം സ്വന്തം. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളുടെ വലിപ്പത്തിനല്ല ഫഹദിലെ നടന്‍ പ്രാധാന്യം നല്‍കിയത്... മറിച്ച് നല്ല സിനിമകളുടെ ഭാഗമാകാന്‍ തന്നെകൊണ്ട് ചെയ്യാന്‍ കഴിയുന്നതെല്ലാം അയാള്‍ ചെയ്തു. 22 ഫീമെയില്‍ കോട്ടയത്തിലെ നായകനായ വില്ലന്‍ അതിന് ഉത്തമ ഉദാഹരണമാണ്. മറ്റ് ഭാഷകളില്‍ 22 ഫീമെയില്‍ കോട്ടയം റീമേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഫഹദിന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പല നടന്മാരും തയ്യാറായിരുന്നില്ല.... ഇവിടെയാണ് ഫഹദിലെ അഭിനേതാവിന്‍റെ സിനിമയോടുള്ള അര്‍പ്പണ ബോധം മറ്റ് താരങ്ങള്‍ക്ക് മാതൃകയാകുന്നത്.

2013ല്‍ സത്യന്‍ അന്തിക്കാട് ചിത്രം ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ അയ്മനം സിദ്ധാര്‍ഥനായി തമാശയും തനിക്ക് നിസാരമെന്ന് ഫഹദ് തെളിയിച്ചു. പിന്നീടുള്ള മൂന്ന് വര്‍ഷത്തിനിടെ ഒമ്പത് ഫഹദ് ചിത്രങ്ങള്‍ റിലീസ് ചെയ്തു. ഇതില്‍ സാമ്പത്തീകമായും നിരൂപക പ്രശംസനേടിയതും ബാംഗ്ലൂര്‍ ഡെയ്സും, ഇയ്യോബിന്‍റെ പുസ്തകവും മാത്രം. ബാംഗ്ലൂര്‍ ഡെയ്സില്‍ മൂന്ന് പ്രധാന നടന്മാരില്‍ ഒരാള്‍ മാത്രമായിരുന്നു ഫഹദ്. ഇയ്യോബിന്‍റെ പുസ്തകം ഫഹദ് ഫാനിന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് എന്നത് തര്‍ക്കമില്ലാത്ത കാര്യവുമാണ്. തുടര്‍ച്ചയായ പരാജയങ്ങളും, ന്യൂ ജനറേഷന്‍ നായകന്‍ എന്ന പേരും ചേര്‍ന്ന് സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്ന് കരകയറുവാനുള്ള ഫഹദിന്റെ ശ്രമങ്ങള്‍ ഫലം കണ്ടത് 2016ന്റെ തുടക്കത്തില്‍ റിലീസ് ചെയ്ത മഹേഷിന്റെ പ്രതികാരമാണ്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിലെ മഹേഷ് ഭാവന എന്ന ഫോട്ടോഗ്രാഫര്‍ ഫഹദിന് സമ്മാനിച്ചത് തന്റെ കരിയറിലെ ഏറ്റവും വലിയ തിയേറ്റര്‍ കലക്ഷന്‍ കൂടിയായിരുന്നു. മഹേഷിന്റെ പ്രതികാരത്തിന് ശേഷം താന്‍ ഇനി വര്‍ഷത്തില്‍ ഒരു ചിത്രത്തില്‍ മാത്രമേ അഭിനയിക്കൂവെന്ന് ഫഹദ് പറഞ്ഞപ്പോള്‍ അത് കരിയറിന്‍റെ യൗവനത്തില്‍ മലയാളത്തില്‍ മറ്റൊരു നടനും കാണിച്ചിട്ടില്ലാത്ത ചങ്കൂറ്റത്തിന്‍റെ പ്രതീകമായി. പരമാവധി ചിത്രങ്ങളിലൂടെ തങ്ങളുടെ താരസാന്നിധ്യമുറപ്പിക്കാന്‍ നായകനടന്മാര്‍ പുതുവഴികള്‍ തേടുമ്പോഴാണ് വലിയ വിജയം നല്‍കിയ ആത്മവിശ്വാസത്തിന്‍റെ തണലില്‍ ഫഹദ് അങ്ങനൊരു പ്രഖ്യാപനം നടത്തിയത്. പിന്നീട് ഇറങ്ങിയ ടേക്ക് ഓഫ്, തൊണ്ടിമുതലും ദൃക്സാക്ഷിയും, വരത്തന്‍, ഞാന്‍ പ്രകാശന്‍, കുംബളങി നൈറ്റ്സ്, അതിരന്‍, ട്രാന്‍സ് എന്നിവയെല്ലാം വലിയ വിജയങ്ങളായി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ കള്ളനായുള്ള പ്രകടനം മികച്ച സഹനടനുള്ള 65 ആം ദേശീയ ചലച്ചിത്ര പുരസ്കാരം ഫഹദിന് നേടികൊടുത്തു. രണ്ട് തമിഴ് ചിത്രങ്ങളിലും ഫഹദ് അഭിനയിച്ചിട്ടുണ്ട്. ശിവകാര്‍ത്തികേയന്‍ ചിത്രം വേലൈക്കാരന്‍, വിജയ് സേതുപതി ചിത്രം സൂപ്പര്‍ ഡീലക്സ് എന്നിവയാണവ. സൂത്രശാലിയായ വില്ലനായി ഫഹദ് ഫാസിൽ വേലൈക്കാരനില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. സൂപ്പര്‍ ഡീലക്സിലെ പ്രകടനവും തമിഴകത്തും ഫഹദിനെ പ്രശസ്തനാക്കി. 2002 മുതലുള്ള സിനിമാ ജീവിതത്തിനിടെ കേരളത്തിനകത്തും പുറത്തുനിന്നുമായി നിരവധി പുരസ്കാരങ്ങള്‍ ഈ പ്രതിഭയെ തേടിയെത്തി. എഴുതി വെച്ചിരിക്കുന്നതിനപ്പുറം തിരശീലയില്‍ അവതരിപ്പിക്കാന്‍ ശേഷിയുള്ള നടന്‍ അതാണ് മലയാളിക്ക് ഇന്ന് ഫഹദ് ഫാസില്‍. 2009ല്‍ ആരംഭിച്ച യാത്ര ട്രാന്‍സിലെ പാസ്റ്റര്‍ ജോഷ്വാ കാള്‍ട്ടനില്‍ എത്തിനില്‍ക്കുമ്പോള്‍ ഈ തലമുറയിലെ ഒരു നടനും സഞ്ചരിക്കാത്ത അതിസൂക്ഷ്മാഭിനയതിന്‍റെ വിവിധ തലങ്ങളിലാണ് ഫഹദിലെ നടന്‍ എത്തി നില്‍ക്കുന്നത്.

ശബ്ദം കൊണ്ടും ആത്മീയ പ്രചാരകനായും, ഉന്മാദിയായും, നിസഹായ മനുഷ്യനായും പല തലങ്ങളില്‍ ഫഹദ് പകര്‍ന്നാടുന്നുണ്ട് ട്രാന്‍സില്‍. ഒരോ സിനിമ കഴിയുന്തോറും വീണ്ടും വീണ്ടും ആസ്വാദകനെ അത്ഭുതപ്പെടുത്തുന്ന നടന്‍. മിനിമം ഗ്യാരന്‍റിയുള്ള നടൻ എന്ന ചുരുക്കെഴുത്തിലേക്ക് ഫഹദ് വളർന്നതിന്‍റെ കഥകൂടിയാണ് താരത്തിന്‍റെ ഓരോ സിനിമകളും പറയുന്നത്. ഇനി വരാനിരിക്കുന്നത് മാലിക്ക് എന്ന ബിഗ് ബജറ്റ് ചിത്രമാണ്. അമ്പത്തിയഞ്ചുകാരന്‍ സുലൈമാന്‍ മാലിക്കായി ഫഹദ് തിരശീലയില്‍ എത്താന്‍ പോകുന്നത് അതിഗംഭീര മേക്കോവറിന് ശേഷാണ്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ ഒരുക്കുന്ന പിരിയഡ് ഗണത്തില്‍പ്പെടുന്ന ചിത്രം കൂടിയാണ് മാലിക്. ഇരുപത് വയസ് മുതല്‍ 55 വയസുവരെയുള്ള സുലൈമാന്‍റെയും അയാളുടെ തുറയുടെയും കഥയാണ് സിനിമ. താരത്തിന്‍റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രത്തിന്‍റെ ബജറ്റ് 27 കോടിയാണ്. ചിത്രത്തിനായി താരം 20 കിലോ ഭാരം കുറച്ചത് വാര്‍ത്തയായിരുന്നു. മാലിക്കിന്‍റെ പുറത്തിറങ്ങിയ പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൂഷ്മ അഭിനയവും സ്വാഭാവിക അഭിനയവും രണ്ടും ഫഹദിന് നിഷ്പ്രയാസം സാധിക്കും. ഹഫദിലെ നടന്‍ ഹീറോയായി തുടരെ തുടരെ മാറുന്ന കാഴ്ചയാണ് ഓരോ സിനിമയിലും കാണാനാവുന്നത്. ഭാവി മലയാള സിനിമ ഒരുപക്ഷേ ഫഹദ് ഒറ്റയ്ക്ക് തന്റെ ചുമലിലേറ്റുന്ന കാലം വിദൂരമല്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.