ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം നസ്‌റിയ നസീം അഭിനയലോകത്ത് സജീവമല്ലെങ്കിലും നടിയോടുള്ള ആരാധകരുടെ സ്‌നേഹത്തിന് ഇപ്പോഴും ഒരു കുറവും സംഭവിച്ചിട്ടില്ല. ഫേസ്ബുക്കില്‍ ഇപ്പോഴും നസ്‌റിയയുടെ ഫോട്ടോകള്‍ക്ക് കിട്ടുന്ന ലൈക്കുകളും ഷെയറുകളും തന്നെ ഇതിന് തെളിവാണ്. പുതിയ ഭാവത്തിലും രൂപത്തിലും നസ്‌റിയ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ നിരവധി ആരാധകരാണ് പോസ്റ്റിന് ആശംസകളുമായി എത്താറുള്ളത്. വിവാഹത്തിന് ശേഷം പലതവണ നസ്റിയ മുടിയില്‍ പരീക്ഷണങ്ങളുമായി എത്തിയിട്ടുണ്ട്. ഇപ്പോഴിതാ നസ്‌റിയ നസീമിന്‍റെ പുതിയ ഹെയര്‍ സ്‌റ്റൈല്‍ വൈറലാവുകയാണ്. മുമ്പ് താരം മുടി മുറിച്ചപ്പോഴും ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ മുടി സ്വര്‍ണക്കളര്‍ ആക്കിയിരിക്കുകയാണ് താരം. മുടി കളര്‍ ചെയ്ത താരത്തെ കാണാന്‍ വിദേശിയെ പോലെ തോന്നിക്കും എന്നാണ് ആരാധകര്‍ പറയുന്നത്.
ബാലതാരമായി സിനിമയിലെത്തിയ നസ്‌റിയ ചുരുക്കം ചില സിനിമകളിലൂടെ തന്നെ ആരാധകരെ കൈയ്യിലെടുത്തിരുന്നു. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലുമായി വിവാഹം കഴിഞ്ഞ നസ്‌റിയ സിനിമയില്‍ നിന്ന് ചെറിയ ബ്രേക്കെടുത്തു. പിന്നീട് കൂടെ എന്ന ചിത്രത്തിലൂടെ ശക്തമായി തിരിച്ചുവരവ് നടത്തി. ഇപ്പോള്‍ നിര്‍മ്മാണ മേഖലയിലേക്ക് കടന്നിരിക്കുകയാണ് നസ്‌റിയ. നസ്‌റിയ നിര്‍മ്മിച്ച കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം മികച്ച വിജയം നേടിയിരുന്നു.