നഗരവാരിധി നടുവിൽ ഞാൻ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ഷിബു ബാലൻ ഒരുക്കുന്ന പുതിയ ചിത്രം ഒരൊന്നൊന്നര പ്രണയകഥയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. മുഴുനീള എന്‍റര്‍ടെയ്നറായിരിക്കും ചിത്രമെന്ന് ടീസര്‍ വ്യക്തമാക്കുന്നു. ചിത്രത്തിലേതായി പുറത്തിറങ്ങിയ വിനീത് ശ്രീനിവാസൻ ആലപിച്ച മലബാറി പെണ്ണെ എന്ന ഗാനം പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. പുതുമുഖങ്ങളായ ഷെബിൻ ബെൻസണും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രണവ് മോഹൻലാലിന്‍റെ നായികയായെത്തിയ സായ ഡേവിഡുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
സ്കൂൾ തലം മുതൽ പരസ്പരം മത്സരിക്കുന്ന രണ്ടുപേരാണ് ചിത്രത്തിലെ നായികയും നായികനും. ഇവർ തമ്മിലുള്ള മത്സരങ്ങളും ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമാണ് ചിത്രം. സംവിധായകൻ ഷിബു ബാലൻ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഗോൾഡൻ ഗ്ലോബിന്‍റെ ബാനറിൽ എം.എം ഹനീഫയും നിധിൻ ഉദയനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.