അഭിഷേക് വര്‍മന്‍ സംവിധാനം ചെയ്ത് ബോളിവുഡ് മുൻനിര താരങ്ങളെ അണിനിരത്തി തീയേറ്റുകളിലെത്തിയ ചിത്രമാണ് കലങ്ക്. 1945കളുടെ പശ്ചാത്തലത്തിൽ നടക്കുന്ന കഥ പറഞ്ഞ ചിത്രത്തില്‍ പ്രണയവും പ്രണയ നഷ്ടവുമെല്ലാം പറയുന്നുണ്ട്. ചിത്രത്തില്‍ ശ്രേയാ ഘോഷാല്‍ ആലപിച്ച ഗര്‍ മോര്‍ പര്‍ദേശിയ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ വീഡിയോ പുറത്തെത്തി.
- " class="align-text-top noRightClick twitterSection" data="">
വരുണ്‍ ധവാന്‍, ആലിയ ഭട്ട്, മാധുരി ദീക്ഷിത്, സോനാക്ഷി സിന്‍ഹ, ആദിത്യ റോയി കപൂര്‍, സഞ്ജയ് ദത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മാധുരിയും, ആലിയ ഭട്ടും ഒന്നിച്ചെത്തുന്ന ഗാനത്തിലെ നൃത്തരംഗങ്ങളാണ് പ്രധാന ആഘര്‍ഷണം. വീഡിയോ ഗാനം ഇതിനോടകം യൂട്യൂബ് ട്രെന്‍റിംങ് ലിസ്റ്റില്‍ ഇടം പിടിച്ച് കഴിഞ്ഞു. കരണ്‍ ജോഹര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.