അവധിക്കാലം ലക്ഷ്യമാക്കിയെത്തിയ സിനിമകളെല്ലാം ബോക്സ് ഓഫീസില്‍ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഇത്തവണത്തെ ഈദിന് മുന്നോടിയായി മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടേത് അടക്കമുള്ള ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. താരരാജാക്കന്മാരുടെ സിനിമകള്‍ക്കൊപ്പം ജൂണില്‍ തിയേറ്ററുകളില്‍ ആവേശം നിറയ്ക്കാന്‍ മൂന്ന് മികച്ച ചിത്രങ്ങളുമായി എത്തുകയാണ് യുവനടന്‍ ടൊവിനോ തോമസ്. ഉത്സവ സീസണ്‍ മുന്‍നിര്‍ത്തിയും അല്ലാതെയുമായി മൂന്ന് സിനിമകളാണ് ടൊവിനോയുടേതായി റിലീസിനൊരുങ്ങുന്നത്. ലൂക്ക, വൈറസ്, ആന്‍റ് ദി ഓസ്കാര്‍ ഗോസ് ടു എന്നിവയാണവ. ചിത്രങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശ വാദം. പേരുകൊണ്ടും പ്രമേയംകൊണ്ടും വ്യത്യസ്ഥതയുള്ളതാണ് ടൊവിനോയുടെ പുറത്തിറങ്ങാനിരിക്കുന്ന മൂന്ന് ചിത്രങ്ങളും.
വൈറസ്
2019 ല്‍ ലൂസിഫറിലും ഉയരെയിലും സഹതാരമായി എത്തി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു ടൊവിനോ. ഈ രണ്ട് ചിത്രങ്ങള്‍ക്കും പിന്നാലെ വൈറസ് എന്ന ചിത്രമാണ് ടൊവിനോയുടേതായി ജൂണില്‍ ആദ്യം തിയേറ്ററുകളിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം കോഴിക്കോടുണ്ടായ നിപ്പക്കെതിരെ കേരളം തീര്‍ത്ത പ്രതിരോധത്തിന്‍റെയും ചെറുത്ത് നില്‍പ്പിന്‍റെയും അതിജീവനത്തിന്‍റെയും നേര്‍കാഴ്ചയായി എത്തുന്ന സിനിമയാണ് വൈറസ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം ഈദിന് മുന്നോടിയായി ജൂണ്‍ ഏഴിന് തിയേറ്ററുകളിലെത്തും. വൈറസില്‍ കോഴിക്കോട് ജില്ല കലക്ടറായിട്ടാണ് ടൊവിനോ അഭിനയിക്കുന്നത്. റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍, പാര്‍വ്വതി, ആസിഫ് അലി, പൂര്‍ണിമ, മഡോണ സെബാസ്റ്റ്യന്‍, റഹ്മാന്‍, രേവതി, രമ്യ നമ്പീശന്‍, ഷറഫുദീന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ ഷാഹിര്‍, ഇന്ദ്രന്‍സ്, സെന്തില്‍ കൃഷ്ണ, ശ്രീനാഥ് ഭാസി, തുടങ്ങി മലയാളത്തിലെ യുവതാരങ്ങളില്‍ ഒട്ടുമിക്കവരും വൈറസിന്‍റെ ഭാഗമാവുന്നുണ്ട്.
ആന്‍റ് ദി ഓസ്കാര്‍ ഗോസ് ടു
ലൂക്ക