ETV Bharat / sitara

സെന്തില്‍ കൃഷ്ണ വീണ്ടും നായകനാകുന്നു; സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് ടൊവിനോ - jayaraj vijay

ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ തകര്‍പ്പന്‍ വിജയത്തിനുശേഷം സെന്തില്‍ കൃഷ്ണ വീണ്ടും നായകനാകുന്നു. ജയരാജ് വിജയ് ഒരുക്കുന്ന ഈ നായര് പിടിച്ച പുലിവാലിലാണ് താരം വീണ്ടും നായകവേഷത്തിലെത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ടൊവിനോ തോമസ് പുറത്തുവിട്ടു

സെന്തില്‍ കൃഷ്ണ വീണ്ടും നായകനാകുന്നു ; സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് ടൊവിനോ
author img

By

Published : Jun 1, 2019, 8:41 PM IST

വിനയന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ തകര്‍പ്പന്‍ വിജയത്തിനുശേഷം സെന്തില്‍ കൃഷ്ണ വീണ്ടും നായകനാകുന്നു. ജയരാജ് വിജയ് ഒരുക്കുന്ന ഈ നായര് പിടിച്ച പുലിവാലിലാണ് താരം വീണ്ടും നായകവേഷത്തിലെത്തുന്നത്. ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ മലയാളികളുടെ പ്രിയപ്പെട്ട കലാഭവന്‍ മണിയായി എത്തി കൈയ്യടി വാങ്ങിയിരുന്നു സെന്തില്‍ കൃഷ്ണ. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ ടൊവിനോ തോമസാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

സെന്തില്‍ കൃഷ്ണ  ഈ നായര് പിടിച്ച പുലിവാല്  ജയരാജ് വിജയ്  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍  ടൊവിനോ തോമസ്  senthil krishna  ee nayaru pidicha pulivalu  jayaraj vijay  first look poster
ഈ നായര് പിടിച്ച പുലിവാലിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ജെ.പി ജയരാജ്, സാക്കിര്‍ ഹൈദ്രോസ് എന്നിവര്‍ ചേര്‍ന്നാണ് ഈ നായര് പിടിച്ച പുലിവാല് നിര്‍മ്മിക്കുന്നത്. ബിജിപാലാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. സന്തോഷ് വര്‍മ്മയുടേതാണ് വരികള്‍. ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ആരൊക്കെയാണെന്നുള്ള വിവരം പുറത്തുവിട്ടിട്ടില്ല.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.