ETV Bharat / sitara

കയ്‌പുള്ള മധുരം, 'കുറുപ്പ്' പൂർത്തിയായി - ദുല്‍ഖര്‍ സൽമാൻ

വർഷങ്ങളായി കുറുപ്പിന്‍റെ പിന്നിൽ പ്രവർത്തിച്ച അണിയറപ്രവർത്തകർക്കും സഹതാരങ്ങൾക്കും ദുൽഖർ സൽമാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു നീണ്ട കുറിപ്പിലൂടെ നന്ദി അറിയിക്കുന്നു.

Dulquer Salmaan  kurupp  kurupp film  sreenath rajendran  കുറുപ്പ്  കുറുപ്പ് സിനിമ  കയ്‌പുള്ള മധുരം  ദുല്‍ഖര്‍ സൽമാൻ  ദുല്‍ഖര്‍
ദുല്‍ഖര്‍ സൽമാൻ
author img

By

Published : Feb 24, 2020, 7:51 PM IST

"ഇത് കയ്‌പുള്ള ഒരു മധുരം. നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രതീക്ഷയുള്ള കുറുപ്പ് ഇന്നലെ രാത്രിയിൽ പൂർത്തിയായി." പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പിന്‍റെ ജീവിതകഥ പറയുന്ന ചിത്രം 'കുറുപ്പി'ന്‍റെ ചിത്രീകരണം പൂർത്തിയായ സന്തോഷം പങ്കുവെക്കുകയാണ് യുവനടൻ ദുല്‍ഖര്‍ സൽമാൻ. വർഷങ്ങളായി കുറുപ്പിന്‍റെ പിന്നിൽ പ്രവർത്തിച്ചവർക്കും മാസങ്ങളോളം ചിത്രീകരണത്തിനൊപ്പം നിന്നവർക്കും ദുല്‍ഖര്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു നീണ്ട കുറിപ്പിലൂടെ നന്ദി അറിയിക്കുന്നുണ്ട്. 'സെക്കന്‍റ് ഷോ', 'കൂതറ' ചിത്രങ്ങളുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനും ഛായാഗ്രാഹകൻ നിമിഷ് രവിക്കും അദ്ദേഹം നന്ദി പറഞ്ഞു. സണ്ണി വെയ്‌ൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയ സഹതാരങ്ങൾക്കും കൂടാതെ, സിനിമയുടെ ഓരോ ഭാഗത്തും ഒപ്പമുണ്ടായിരുന്ന കുറുപ്പ് ടീമിലെ അംഗങ്ങളുടെ പേര് പ്രത്യേകം പരാമർശിച്ചുമാണ് ദുൽഖർ ചിത്രീകരണം പൂർത്തിയാക്കിയതിന്‍റെ സന്തോഷം പങ്കുവെച്ചത്. പോസ്റ്റിനൊപ്പം പാക്കപ്പ് ക്ലാപ്ബോര്‍ഡിന്‍റെ ചിത്രവും ദുൽഖർ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജിതിൻ കെ.ജോസിന്‍റെ കഥയ്ക്ക് അരവിന്ദ് കെ.എസും ഡാനിയല്‍ സായൂജ് നായരും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എം- സ്റ്റാര്‍ ഫിലിംസും ദുല്‍ഖറിന്‍റെ നിര്‍മാണ കമ്പനിയായ വെയ്ഫെറര്‍ ഫിലിംസുമാണ് കുറുപ്പ് നിർമിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.