ആരാധകര്‍ നാളേറെയായി ആകാംഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് കുറുപ്പ്. നവംബര്‍ 12നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. റിലീസിനോടടുക്കുമ്പോള്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങളാണ് ദിവസേന പുറത്തുവരുന്നത്.
ഇപ്പോഴിതാ 'കുറുപ്പ്' കണ്ട ശേഷമുള്ള മമ്മൂട്ടിയുടെ അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ഇതേ കുറിച്ച് ദുല്‍ഖര്‍ സല്‍മാനാണ് 'കുറുപ്പു'മായി ബന്ധപ്പെട്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. 'കുറുപ്പ്' തിയേറ്ററില്‍ തന്നെ കാണേണ്ട സിനിമയാണെന്നാണ് സിനിമ കണ്ട ശേഷം മമ്മൂട്ടി പറഞ്ഞത്.
'പൊതുവേ അങ്ങനെ അഭിപ്രായം പറയാത്ത ആളാണ് വാപ്പച്ചി. ഇതൊരു നല്ല സിനിമാറ്റിക് അനുഭവമാണെന്നാണ് വാപ്പച്ചി പറഞ്ഞത്. ഞങ്ങള്‍ക്കും അതു തന്നെ തോന്നിയിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇതെന്‍റെ ഏറ്റവും വലിയ സിനിമയാണ്. കൊവിഡിന് മുമ്പ് വമ്പന്‍ പദ്ധതികള്‍ മനസ്സിലുണ്ടായിരുന്നു. ഒരുപാട് രാജ്യങ്ങളില്‍ പല ഭാഷകളില്‍ ചിത്രം റിലീസിനെത്തിക്കണമെന്നായിരുന്നു പദ്ധതിയിട്ടത്.' -ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
ഈ സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് ദുല്‍ഖര്‍ മറ്റൊരു വെളിപ്പെടുത്തല്‍ കൂടി നടത്തുകയുണ്ടായി. ദുല്‍ഖറിന്‍റെ സിനിമകള്‍ നാളിതു വരെ പ്രമോട്ട് ചെയ്‌തിട്ടില്ലാത്ത മമ്മൂട്ടിയുടെ ഫേസ്‌ബുക്കില്‍ എങ്ങനെയാണ് 'കുറുപ്പ്' ട്രെയ്‌ലര്‍ പ്രത്യക്ഷപ്പെട്ടതിനെ കുറിച്ചാണ് ദുല്‍ഖര്‍ പറയുന്നത്.
വാപ്പച്ചിയുടെ ഫോണ്‍ അടിച്ചുമാറ്റി താന്‍ തന്നെയാണ് മമ്മൂക്കയുടെ ഫേസ്‌ബുക്ക് പേജില്‍ 'കുറുപ്പ്' ട്രെയ്‌ലര്‍ പങ്കുവെച്ചതെന്ന് ദുല്‍ഖര്‍ വ്യക്തമാക്കി. ട്രെയ്‌ലര്‍ ഇറങ്ങിയ സമയത്ത് ഇതുമായി ബന്ധപ്പെട്ട് ട്രോളുകള്‍ ഇറങ്ങിയിരുന്നെന്നും അത് സത്യമായിരുന്നുവെന്നുമാണ് ദുല്‍ഖര്‍ പറയുന്നത്.
Also Read:' വാപ്പച്ചിയുടെ ഫോണ്‍ അടിച്ചുമാറ്റി പോസ്‌റ്റ് ഇട്ടത് ഞാന്‍ തന്നെ'; വെളിപ്പെടുത്തലുമായി ദുല്‍ഖര്‍