Hey Sinamika teaser: ദുല്‍ഖര്‍ സല്‍മാന്‍റെ ഏറ്റവും പുതിയ തമിഴ് ചിത്രം 'ഹേയ് സിനാമിക'യുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിലെ 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു ഗാന രംഗമാണ് പുറത്തിറങ്ങിയിരിക്കുന്നത്. 'യാരോടും കാണാതെ' എന്ന് തുടങ്ങുന്ന ഒരു ഗാന രംഗമാണ് ടീസറില്‍.
- " class="align-text-top noRightClick twitterSection" data="">
Hey Sinamika songs: നേരത്തെ ചിത്രത്തിലെ 'അച്ചമില്ലൈ' എന്ന് തുടങ്ങുന്ന ആദ്യ ഗാനം പുറത്തിറങ്ങിയിരുന്നു. ഹിറ്റ് ഗാനമായിരുന്നു 'അച്ചമില്ലൈ'. ദുല്‍ഖറാണ് ഈ ഗാനം ആലപിച്ചത്. ചിത്രത്തിലെ അടുത്ത ഗാനവും ഉടന്‍ പുറത്തിറങ്ങും. 'തോഴി' എന്ന് തുടങ്ങുന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം ജനുവരി 27നാണ് പുറത്തിറങ്ങുക. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ദുല്‍ഖര്‍ ഇക്കാര്യം ആരാധകരെ അറിയിക്കുകയായിരുന്നു.
Dulquer Salmaan 33rd movie: ദുല്‍ഖര്‍ സല്‍മാന്‍റെ 33ാമത് ചിത്രമാണിത്. കോമഡി റൊമാന്‍റിക് വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത്. കൊറിയോഗ്രാഫര്‍ ബ്രിന്ദ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ഹേയ് സിനാമിക'.
Hey Sinamika cast and crew: കാജല്‍ അഗര്‍വാള്‍, അദിതി റായ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അദിതി റായാണ് ചിത്രത്തില്‍ ദുല്‍ഖറിന്‍റെ നായികയായെത്തുന്നത്. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷം ഒന്നിച്ച് ജീവിക്കുന്ന ഭാര്യാ ഭര്‍ത്താക്കന്‍മാരുടെ വേഷമാണ് ദുല്‍ഖറിനും അദിതിക്കും. ഭര്‍തൃഗൃഹത്തിലെ അഞ്ച് വര്‍ഷത്തെ മടുപ്പുളവാക്കുന്ന ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയാണ് നായിക. ഇത്തരം സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
Hey Sinamika from OK Kanmani song : മണിരത്‌നം സംവിധാനം ചെയ്‌ത ദുല്‍ഖര്‍ ചിത്രം 'ഒകെ കണ്‍മണി' എന്ന ചിത്രത്തിലെ ഒരു ഗാനത്തില്‍ നിന്നുമാണ് ചിത്രത്തിന് 'ഹേയ് സിനാമിക' എന്ന പേരിട്ടിരിക്കുന്നത്. ജിയോ സ്‌റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്‌റ്റുഡിയോസ്, വൈക്കം 18 സ്‌റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. പ്രീത ജയറാമാണ് ഛായാഗ്രഹണം. ഗോവിന്ദ് വസന്ത സംഗീതവും നിര്‍വഹിക്കും. ചിത്രത്തിന്‍റെ പ്രധാന ഭാഗമെല്ലാം ചിത്രീകരിച്ചിരിക്കുന്നത് ചെന്നൈയിലാണ്.
Also Read: ദുല്‍ഖറിന്‍റെ 'തോഴി' 27ന് എത്തും..