ETV Bharat / sitara

തലൈവ ഡാൻസ് ചാലഞ്ചുമായി ഡിസ്‌കവറി ചാനല്‍ - into the wild with discovery

ആരാധകർ ഏറെ കാത്തിരിക്കുന്ന 'ഇന്‍റു ദി വൈൽഡ് വിത്ത് ബെയർ ഗ്രിൽസി'ന്‍റെ സംപ്രേക്ഷണത്തിന് മുന്നോടിയായി കാണികളെ ആവേശത്തിലാക്കാനാണ് ഡിസ്‌കവറി ചാനൽ ഡാൻസ് ചാലഞ്ചുമായി എത്തിയിരിക്കുന്നത്.

ThalaivaOnDiscovery challenge  Rajinikanth Into the Wild episode  Rajinikanth Into the Wild episode telecast  Rajinikanth Into the Wild episode updates  Discovery  ഇന്‍റു ദി വൈൽഡ് വിത്ത് ബെയർ ഗ്രിൽസ്  ഡിസ്‌കവറി ചാനൽ  ഡാൻസ് ചാലഞ്ച്  #തലൈവഓൺഡിസ്‌കവറി  രജനീകാന്തും ഗ്രിൽസും  thalaiva on discovery  into the wild with discovery  ഡാൻസ് ചാലഞ്ചുമായി ഡിസ്‌കവറി
ഡാൻസ് ചാലഞ്ചുമായി ഡിസ്‌കവറി
author img

By

Published : Mar 7, 2020, 4:59 PM IST

'ഇന്‍റു ദി വൈൽഡ് വിത്ത് ബെയർ ഗ്രിൽസി'ന്‍റെ സംപ്രേക്ഷണത്തിന് മുന്നോടിയായി പ്രേക്ഷകർക്ക് ഡാൻസ് ചാലഞ്ചുമായി ഡിസ്‌കവറി ചാനൽ. കഴിഞ്ഞ മാസം കർണാടകയിലെ ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രത്തിൽ രജനീകാന്തും ഗ്രിൽസും ഒരുമിച്ചെത്തുന്ന ടിവി ഷോയുടെ ചിത്രീകരണം നടന്നിരുന്നു. ആരാധകർ ഏറെ കാത്തിരിക്കുന്ന പരിപാടിയുട ഭാഗമായി #തലൈവഓൺഡിസ്‌കവറി എന്ന ഹാഷ് ടാഗിലാണ് ചാനൽ ഡാൻസ് ചാലഞ്ചിനെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. "രാജ്യം മുഴുവൻ വലിയ ആഘോഷത്തിൽ. ചാലഞ്ച് ഏറ്റെടുത്ത് ആഘോഷത്തിൽ പങ്കുചേരൂ." ചാലഞ്ചിനൊപ്പം ഡാൻസിന് വേണ്ടിയുള്ള പാട്ടിന്‍റെ ലിങ്കും ചാനൽ നൽകുന്നുണ്ട്.

ആക്ഷനും സാഹസികതയും ഉൾക്കൊള്ളിച്ച് അണിയിച്ചൊരുക്കുന്ന ഇന്‍റു ദി വൈൽഡ് വിത്ത് ബെയർ ഗ്രിൽസിന്‍റെ ആദ്യ എപ്പിസോഡിന് മുമ്പ് കാണികളെ ആവേശത്തിലാക്കാനാണ് അണിയറപ്രവർത്തകർ ഡാൻസ് ചാലഞ്ചുമായി എത്തിയിരിക്കുന്നത് . ഈ മാസം ആദ്യം തലൈവക്കൊപ്പമുള്ള ബെയർ ഗ്രിൽസിന്‍റെ പരിപാടിയുടെ ടീസർ പുറത്തുവിട്ടിരുന്നു. മാർച്ച് 23ന് രാത്രി 8 മണിക്ക് ഇന്‍റു ദി വൈൽഡ് വിത്ത് ബെയർ ഗ്രിൽസിന്‍റെ ആദ്യ സംപ്രേക്ഷണം ആരംഭിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.