ETV Bharat / sitara

'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' സിനിമയ്‌ക്ക് തമിഴിലും തെലുങ്കിലും റീമേക്ക് വരുന്നു - director r kannan news

തമിഴ് സിനിമാ സംവിധായകനായ ആര്‍.കണ്ണനാണ് ചിത്രത്തിന്‍റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം മാര്‍ച്ചില്‍ കാരക്കുടിയില്‍ ആരംഭിക്കും

director r kannan will remake the malayalam movie The Great Indian Kitchen to tamil and telugu  'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' സിനിമയ്‌ക്ക് തമിഴിലും തെലുങ്കിലും റീമേക്ക് വരുന്നു  ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' സിനിമയ്‌ക്ക് തമിഴിലും തെലുങ്കിലും റീമേക്ക്  ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ റീമേക്ക് വാര്‍ത്തകള്‍  The Great Indian Kitchen tamil and telugu remake related news  director r kannan news  director r kannan
'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' സിനിമയ്‌ക്ക് തമിഴിലും തെലുങ്കിലും റീമേക്ക് വരുന്നു
author img

By

Published : Feb 18, 2021, 11:49 AM IST

ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്യുകയും പിന്നീട് വലിയ വിജയം നേടുകയും ഏറെ ചര്‍ച്ചയാവുകയും ചെയ്‌ത സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. നിമിഷ സജയന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ സിനിമയ്‌ക്ക് തമിഴിലും തെലുങ്കിലും റീമേക്ക് ഒരുക്കാന്‍ ഒരുങ്ങുകയാണ് തമിഴ് സിനിമ സംവിധായകനായ ആര്‍.കണ്ണന്‍. ഇതുവരെ പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം മാര്‍ച്ചില്‍ കാരക്കുടിയില്‍ ആരംഭിക്കും.

തൊണ്ടി മുതലും ദൃക്‌സാക്ഷിയുമെന്ന സിനിമയ്‌ക്ക് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഒന്നിച്ച സിനിമ ജിയോ ബേബിയാണ് സംവിധാനം ചെയ്‌തത്. ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ ഒരു സാധാരണ കുടുംബത്തെ പശ്ചാത്തലമാക്കി അവതരിപ്പിക്കുകയായിരുന്നു സിനിമയില്‍. കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന ടൊവിനോ ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്‌ത സിനിമ കൂടിയാണിത്. അടുക്കള പുറങ്ങളില്‍ തളച്ചിടുന്ന സ്ത്രീകളെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും കുടുംബങ്ങളിലെ പുരുഷാധിപത്യത്തെ കുറിച്ചുമെല്ലാം സിനിമ സംസാരിക്കുന്നു.

സംവിധായകന്‍ തന്നെയാണ് സിനിമയുടെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. തമിഴിലും തെലുങ്കിലും ഒരു പോലെ സുപരിചിതരായ രണ്ട് അഭിനേതാക്കളെയാകും സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ക്കായി തിരഞ്ഞെടുക്കുകയെന്ന് ആര്‍.കണ്ണന്‍ പറഞ്ഞു. പട്ടുകോട്ടൈ പ്രഭാകരനാണ് സിനിമക്കായി സംഭാഷണം എഴുതുക. അഥര്‍വ, അനുപമ പരമേശ്വരന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ തള്ളി പോഗാതെ എന്ന സിനിമയാണ് റിലീസിന് തയ്യാറെടുക്കുന്ന ആര്‍.കണ്ണന്‍റെ മറ്റൊരു സിനിമ.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.