ETV Bharat / sitara

പ്രതിപക്ഷനേതാവിന്‍റേത് ചീപ്പ് കളി; രൂക്ഷ വിമർശനവുമായി എം.എ നിഷാദും ഷാൻ റഹ്‌മാനും

author img

By

Published : Mar 12, 2020, 8:47 PM IST

രമേശ് ചെന്നിത്തലയുടേത് പക്വതയില്ലാത്ത പെരുമാറ്റമാണെന്ന് സംവിധായകൻ എം.എ നിഷാദും എല്ലാവരും ഒത്തോരുമയോടെ നിൽക്കേണ്ട സാഹചര്യത്തിൽ അദ്ദേഹം ചീപ്പ് നാടകം കളിക്കുകയാണെന്ന് സംഗീത സംവിധായകൻ ഷാൻ റഹ്‌മാനും പറഞ്ഞു.

MA NISHAD  എം.എ നിഷാദും ഷാൻ റഹ്‌മാനും  എം.എ നിഷാദ്  ഷാൻ റഹ്‌മാൻ  പ്രതിപക്ഷനേതാവിന്‍റേത് ചീപ്പ് കളി  സംവിധായകൻ എം.എ നിഷാദ്  സംഗീത സംവിധായകൻ ഷാൻ റഹ്‌മാൻ  രമേശ് ചെന്നിത്തല  Director MA Nishad and Music Director Shaan Rahman  Director MA Nishad  Music Director Shaan Rahman  Ramesh Chennithala's behavior  Ramesh Chennithala  kerala opposition minister  covid 19  corona  kerala covid 19
എം.എ നിഷാദും ഷാൻ റഹ്‌മാനും

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ എം.എ നിഷാദും സംഗീത സംവിധായകൻ ഷാൻ റഹ്‌മാനും. ലോകം മുഴുവൻ ഒരു മഹാമാരിയെ പറ്റി ആകുലപ്പെട്ട് കഴിയുമ്പോൾ രമേശ് ചെന്നിത്തല ചീപ്പ് രാഷ്ട്രീയം കളിക്കുകയാണെന്ന് നിഷാദ് തന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നു. കൊച്ചുകുട്ടികൾ നിസാര കാര്യങ്ങൾക്ക് വഴക്കിടുന്നതു പോലെയാണ് ചെന്നിത്തല പക്വതയില്ലാതെ പെരുമാറുന്നതെന്ന് സംവിധായകൻ കുറിക്കുന്നു. കേരള സർക്കാരും നമ്മുടെ ആരോഗ്യമന്ത്രിയും ലോകത്തിന് മാതൃകയാകുമ്പോൾ പ്രതിപക്ഷനേതാവ് കുത്തിത്തിരുപ്പിന് ശ്രമിക്കുകയാണ്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് അല്ല, അതുക്കും മേലെയാണെന്നും അദ്ദേഹം വിമർശിച്ചു.

  • " class="align-text-top noRightClick twitterSection" data="">

ആരോഗ്യമന്ത്രി പ്രശസ്‌തിയ്‌ക്കു വേണ്ടിയാണ് ഇത്രയധികം പത്രസമ്മേളനം നടത്തുന്നതെന്ന് പ്രതികരിച്ച രമേശ് ചെന്നിത്തലയ്‌ക്കെതിരെ സംഗീത സംവിധായകൻ ഷാൻ റഹ്‌മാനും രംഗത്തെത്തിയിട്ടുണ്ട്.

ലോകം മുഴുവൻ കേരളത്തിനെ മാതൃകയാക്കുകയാണ്. താങ്കളും കൂട്ടാളികളും മാളത്തിലൊളിച്ചപ്പോൾ നിപ്പ വൈറസിനെ തുരത്താൻ ആരോഗ്യ മന്ത്രി അശ്രാന്ത പരിശ്രമം നടത്തിയിരുന്നു. ധൈര്യത്തോടെ, ഭംഗിയായി തന്‍റെ ജോലി ചെയ്യുന്ന ആരോഗ്യ മന്ത്രിയ്‌ക്കൊപ്പം എല്ലാവരും ഒത്തോരുമയോടെ നിൽക്കുമ്പോൾ പ്രതിപക്ഷം ചീപ്പ് നാടകം കളിക്കുകയാണെന്നും ഷാൻ ഫേസ്‌ബുക്കിൽ കുറിച്ചു. ഞങ്ങൾ ഇതെല്ലാം കാണുന്നുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്‍റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.