ETV Bharat / sitara

അഭിനയമോഹമില്ല; ചില നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങുന്നതാണ്-ഫാസില്‍ - lucifer

വിജയിക്കുമെന്ന് തോന്നുന്ന പടങ്ങളുടെ ഭാഗമാകാന്‍ മനസിലെപ്പോഴും താല്‍പര്യമുണ്ട്, അതാണ് തന്നെക്കൊണ്ട് യെസ് പറയിപ്പിക്കുന്നതെന്ന് സംവിധായകന്‍ ഫാസില്‍

Director Fazil opens his mind about acting  സംവിധായകന്‍ ഫാസില്‍  മരക്കാര്‍ അറബിക്കടിലിന്‍റെ സിംഹം  ലൂസിഫര്‍  പൃഥ്വിരാജ്  മോഹന്‍ലാല്‍  പ്രിയദര്‍ശന്‍  mohanlal  priyadarsan  prithviraj  lucifer  marakkar arabikkadalinte simham
അഭിനയമോഹമില്ല; ചില നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങുന്നതാണ്-ഫാസില്‍
author img

By

Published : Feb 3, 2020, 1:57 PM IST

മലയാളത്തിലെ എക്കാലത്തെയും മികച്ച പത്ത് സിനിമകളുടെ പട്ടിക തയ്യാറാക്കിയാല്‍ ഫാസില്‍ ചിത്രങ്ങള്‍ക്ക് സ്ഥാനമുണ്ടാകും. മണിചിത്രത്താഴ് എന്ന ഒരൊറ്റ സിനിമ മതിയാകും ഫാസില്‍ എന്ന സംവിധായകന്‍റെ കഴിവ് കാണാന്‍. സംവിധായക റോളില്‍ നിന്ന് ഇടവേള എടുത്ത ഫാസില്‍ ഇപ്പോള്‍ ചില ബിഗ്ബജറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ലൂസിഫറിലും പുറത്തിറങ്ങാനൊരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്‍റെ സിംഹമെന്ന പ്രിയദര്‍ശന്‍ ചിത്രത്തിലും ഫാസില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അഭിനയത്തോടുള്ള കൗതകമല്ല തന്നെ ഈ ചിത്രങ്ങളുടെ ഭാഗമാക്കിയതെന്ന് തുറന്നുപറയുകയാണ് ഫാസില്‍.

'അഭിനയിക്കാനുള്ള കൗതുകം കൊണ്ട് ചാടിവീഴുന്നതല്ല. ചില നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി ചെയ്ത് പോകുന്നതാണ്. വിജയിക്കുമെന്ന് തോന്നുന്ന പടങ്ങളുടെ ഭാഗമാകാന്‍ മനസിലെപ്പോഴും താല്‍ര്യമുണ്ട്. ലൂസിഫര്‍ പൃഥ്വിരാജിന്‍റെ ആദ്യത്തെ പ്രോജക്ടാണ്. പൃഥ്വി വളരെ സമര്‍പ്പണത്തോടെയാണ് അത് ചെയ്തത്. ആ സമര്‍പ്പണമാണ് എന്നെ കൊണ്ട് യെസ് പറയിപ്പിച്ചത്. പ്രിയദര്‍ശന്‍റെ ഒരു അഭിമാന സിനിമയാണ് കുഞ്ഞാലിമരയ്ക്കാര്‍. അങ്ങനെയുള്ള സിനിമകളോട് സഹകരിക്കാന്‍ പറയുമ്പോള്‍ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കില്ല. അങ്ങനെയുള്ള പ്രോജക്ടുകള്‍ വന്നാല്‍ ഇനിയും ചെയ്തുപോകും' ഫാസില്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഇപ്പോള്‍ സംവിധാനം എന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും എന്നാല്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നും ഫാസില്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചേര്‍ന്നൊരുക്കുന്ന പുതിയ ചിത്രം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ഫാസില്‍.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.