എറണാകുളം: ദിലീഷ് പോത്തനിലെ നടനെക്കാളും ഒരുപക്ഷെ മലയാളിക്ക് ഇഷ്ടം ദിലീഷ് പോത്തനിലെ സംവിധായകനെയായിരിക്കും. കാരണം മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ വമ്പന്‍ ഹിറ്റ് ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ചത് ദിലീഷ് പോത്തനാണ്. ഇപ്പോള്‍ താന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന മൂന്നാമത്തെ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ദിലീഷ് പോത്തന്‍.
- " class="align-text-top noRightClick twitterSection" data="">
ജോജി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഇത്തവണയും ദിലീഷിന്‍റെ നായകന്‍ ഫഹദ് ഫാസില്‍ തന്നെയാണ്. ഷേക്സ്പിയറിന്‍റെ വിശ്വവിഖ്യാതമായ ദുരന്ത നാടകം മാക്ബത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയതാണ് ജോജിയുടെ തിരക്കഥയെന്ന് ദിലീഷ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ശ്യാം പുഷ്ക്കരനാണ് സിനിമയുടെ തിരക്കഥ രചിക്കുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് ഷൈജു ഖാലിദ്. ജസ്റ്റിൻ വർഗീസാണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. കിരൺ ദാസാണ് എഡിറ്റിങ്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ നിർമിക്കുന്ന ജോജി 2021ൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. എന്‍റെ ആദ്യ സിനിമകൾക്ക് നൽകിയ പ്രോത്സാഹനം നന്ദിയോടെ ഓർക്കുന്നുവെന്നും ദിലീഷ് പോത്തൻ ഫേസ്ബുക്കിൽ കുറിച്ചു.