ETV Bharat / sitara

ട്രാൻസ് മതഭ്രാന്തന്മാർക്ക് നേരെയുള്ള ചിത്രമെന്ന് സംവിധായകന്‍ ഭദ്രന്‍ - ഫഹദ് ഫാസിൽ

അൻവർ റഷീദ് സംവിധാനം ചെയ്‌ത ട്രാൻസ് ഒരു മതത്തെയും അടച്ച് ആക്ഷേപിക്കുന്നില്ലെന്നും മത ഭ്രാന്താന്മാർക്കുള്ള മറുപടിയാണെന്നും സംവിധായകന്‍ ഭദ്രന്‍ അഭിപ്രായപ്പെടുന്നു.

BHADRAN  Director Bhadran  Director Bhadran about trance movie  Trance film  Fahad fazil  nasriya  anwar rasheed  amal neerad  അൻവർ റഷീദ്  സംവിധായകന്‍ ഭദ്രന്‍  ഭദ്രന്‍  ട്രാൻസ്  അമൽ നീരദ്  ഫഹദ് ഫാസിൽ  നസ്രിയാ നസീം
സംവിധായകന്‍ ഭദ്രന്‍
author img

By

Published : Feb 27, 2020, 11:27 PM IST

അൻവർ റഷീദിന്‍റെ പുതിയ ചിത്രം ട്രാൻസിനെ വിമർശിക്കുന്നവർക്ക് കിടിലൻ മറുപടി നൽകി സംവിധായകന്‍ ഭദ്രന്‍. ചിത്രം ഒരു മതത്തെയും അടച്ച് ആക്ഷേപിക്കുന്നില്ലെന്നും മത ഭ്രാന്താന്മാർക്കുള്ള മറുപടിയാണ് ട്രാൻസ് നൽകുന്നതെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌ത കുറിപ്പിൽ വ്യക്തമാക്കുന്നു. അണിയറപ്രവർത്തകരിൽ നല്ല വിശ്വാസമുണ്ടായിരുന്നതിനാൽ തന്നെ ചിത്രം കണ്ടിറങ്ങിയതിന് ശേഷവും നിരാശ ഉണ്ടായിട്ടില്ലെന്ന് ഭദ്രൻ പറഞ്ഞു.

  • " class="align-text-top noRightClick twitterSection" data="">

"പല പാഴ്വാക്കുകളും കേട്ടാണ് ഞാൻ ട്രാൻസ് കാണാൻ കേറിയത്‌. എവിടെയോ മനസ് അപ്പോഴും പറയുന്നുണ്ടായിരുന്നു, ഇതിന്‍റെ അണിയറയിൽ പ്രവർത്തിച്ചവർ കരുത്തുള്ളവരാണ്, അതുകൊണ്ട് തന്നെ ഒരു മോശപ്പെട്ട സിനിമാ ആവില്ല എന്ന്! മനസ് പറഞ്ഞത് പോലെ സംഭവിച്ചു..." മനുഷ്യന്‍റെ മനസിനെ സമാനതകളില്ലാതെ അവതരിപ്പിച്ച ചിത്രം വലിയൊരു അനുഭവം ആണെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. താനും എവിടെയൊക്കയോ ആ വലയത്തിൽ വീണെന്നും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

"സിനിമകളിൽ സ്ഥിരം കേൾക്കുന്ന, ഒരിടത്തൊരു ആന ഉണ്ടാരുന്നു, ആ ആനയ്ക്കു ഒരു പാപ്പാൻ ഉണ്ടായിരുന്നു, പാപ്പാന് ഒരു പെണ്ണുണ്ടാരുന്നു... അങ്ങനെ അല്ലാത്ത ഒരു കഥയെ, മലയാളി എന്തെ ഇങ്ങനെ പറയുന്നതെന്ന് ഓർത്തു ദുഃഖം തോന്നി!! ഈ കാലഘട്ടത്തിനു അനിവാര്യമായ സിനിമയാണ് ട്രാൻസ് ... ക്രിസ്തു 2000 വർഷങ്ങൾക്കു മുൻപ് യഹൂദ പുരോഹിതന്മാരെ വിളിച്ചു, "വെള്ളയടിച്ച കുഴിമാടങ്ങളെ" എന്ന്!!

ക്രിസ്തുവിൽ വിശ്വസിക്കുന്ന ഞാൻ പറയട്ടെ, ക്രിസ്തുവിനോ അവിടുത്തെ വചനത്തിനോ ഒരു പോറൽ പോലും ഏൽപ്പിക്കാതെ ക്രിസ്തുവിനെ കച്ചവടം ചെയ്യുന്നവരുടെ മുഖത്തു ഒരു കാറി തുപ്പലാരുന്നു ഈ ചലച്ചിത്രം ... ഇതൊരു മതത്തെ മാത്രം അടച്ച് ആക്ഷേപിച്ചതായി കണ്ടാൽ കഷ്‌ടം! വെള്ളയടിച്ച പുരോഹിത വർഗം ഉള്ള എല്ലാ മതങ്ങൾക്കും, മതഭ്രാന്തന്മാർക്കും നേരെയാണ് ഈ ചിത്രം. ഫഹദേ, മോനെ... സ്ഥിരം നാടക വേദിയുടെ മാറാപ്പു നീ പൊളിച്ചടുക്കി..." ഫഹദ് ഫാസിൽ ട്രാൻസിലൂടെ ജീവിക്കുകയായിരുന്നെന്ന് പറഞ്ഞ ഭദ്രൻ കുമ്പളങ്ങി നൈറ്റ്‌സിലെ നീ ഹീറോയാടാ... ഹീറോ എന്ന ഡയലോഗ് ഫഹദിന് നൽകികൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. അൻവർ റഷീദ് സംവിധാനം ചെയ്‌ത ചിത്രത്തിന്‍റെ ഛായാഗ്രഹണം അമൽ നീരദായിരുന്നു. ഫഹദ് ഫാസിൽ, നസ്രിയാ നസീം എന്നിവരാണ് ട്രാൻസിൽ മുഖ്യ വേഷത്തിലെത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.