ETV Bharat / sitara

സർക്കാർ രേഖകളിൽ ഇപ്പോഴും 'വൃത്തിഹീന അന്തരീക്ഷം'; വിർശനവുമായി സംവിധായകന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ് - Director B. Unnikrishnan

കേരളം പോലൊരു സ്ഥലത്ത് ഇടതും വലതും സർക്കാരുകൾ മാറി മാറി ഭരിച്ചിട്ടും സർക്കാർ രേഖകളിൽ പോലും 'വൃത്തിഹീനമായ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ' എന്ന പദപ്രയോഗം സർക്കാർ രേഖകളിൽ നിന്നും പിൻവലിക്കാത്തതിനെ സംവിധായകൻ ബി. ഉണ്ണികൃഷ്‌ണൻ വിമർശിച്ചു.

b unnikrishnan  സംവിധായകൻ ബി. ഉണ്ണികൃഷ്‌ണൻ  വൃത്തിഹീനമായ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ  മഹാരാജാസ് കോളജ്  ആർ.എൽ രജിത്  സർക്കാർ രേഖകൾ  ബി. ഉണ്ണികൃഷ്‌ണൻ  dirty atmosphere for cleansing workers  Director B. Unnikrishnan  government documents
സംവിധായകൻ ബി. ഉണ്ണികൃഷ്‌ണൻ
author img

By

Published : Aug 19, 2020, 4:56 PM IST

"അന്തസ്സും അഭിമാനവും ചിലരുടെ മാത്രം കുത്തകയല്ല, അത് എല്ലാവരുടേയും അവകാശമാണ്." പൊതുസ്ഥലങ്ങളിലെ മനുഷ്യ മാലിന്യം മാറ്റി വൃത്തിയാക്കുന്ന ശുചീകരണ തൊഴില്‍ ചെയ്യുന്നവരുടെ മക്കള്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് സംവിധായകൻ ബി. ഉണ്ണികൃഷ്‌ണൻ പ്രതികരിക്കുകയാണ്. കേരളം പോലൊരു സ്ഥലത്ത് ഇടതും വലതും സർക്കാരുകൾ മാറി മാറി ഭരിച്ചിട്ടും സർക്കാർ രേഖകളിൽ പോലും 'വൃത്തിഹീനമായ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ' എന്ന പദപ്രയോഗം പിൻവലിക്കാത്തതിനെ സംവിധായകൻ വിമർശിച്ചു. മഹാരാജാസ് കോളജ് അധ്യാപകൻ ആർ.എൽ രജിത് ഫേസ്‌ബുക്കിൽ കുറിച്ച പോസ്റ്റിന്‍റെ പശ്ചാത്തലത്തിലാണ് സംവിധായകനും പ്രതികരിച്ചിരിക്കുന്നത്. "വൃത്തിഹീന തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുടെ മക്കൾക്കുള്ള ധനസഹായം" എന്ന പത്ര അറിയിപ്പ് ശുചീകരണ ജോലി ചെയ്യുന്ന മാതാപിതാക്കളുടെ മക്കൾക്ക് ഉണ്ടാക്കുന്ന മാനസികവ്യഥയെ കുറിച്ചായിരുന്നു രജിതിന്‍റെ പോസ്റ്റ്. തകഴിയുടെ തോട്ടിയുടെ മകൻ എന്ന നോവലിൽ ഒരു ഭാഗത്ത് പോലും അധ്വാനിക്കുന്ന തൊഴിലാളി വർഗത്തിന്‍റെ സാഹചര്യത്തെ വൃത്തിഹീനമായ അന്തരീക്ഷമെന്ന് പ്രയോഗിച്ചിട്ടില്ല.

  • " class="align-text-top noRightClick twitterSection" data="">

"മഹാരാജാസ് കോളേജ് അധ്യാപകൻ ആർ.എൽ രജിത് കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ കുറിച്ച പോസ്റ്റ് ആണ് വീണ്ടും 'തോട്ടിയുടെ മകനെ" ഓർക്കാനിടയാക്കിയത്. വൃത്തിഹീന തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുടെ മക്കൾക്കുള്ള ധന സഹായം എന്ന പത്ര അറിയിപ്പ് ശുചീകരണ ജോലി ചെയ്യുന്ന മാതാപിതാക്കളുടെ മക്കൾക്ക് ഉണ്ടാക്കുന്ന മാനസികവ്യഥയെ കുറിച്ചായിരുന്നു രജിതിന്‍റെ പോസ്റ്റ്. ഇത് ശ്രദ്ധയിൽ പെട്ടതിനു ശേഷം ഞാൻ വെറുതേ ചില അന്വേഷണങ്ങൾ നടത്തി. പിആർഡിയിൽ നിന്നാണ് സാധാരണ ഇത്തരം അറിയിപ്പുകൾ മാധ്യമസ്ഥാപനങ്ങളിലെത്തുന്നത്. പിആർഡി ഉദ്യോഗസ്ഥരോട് തിരക്കിയപ്പോൾ മനസിലായി പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിന്റേതാണ്‌ അറിയിപ്പെന്ന്. അറിയിപ്പ് കൈപ്പറ്റിയ ഒരു പിആർഡി ഉദ്യോഗസ്ഥൻ പട്ടികവർഗ വകുപ്പിലേക്ക് വിളിച്ചന്വേഷിച്ചു. " ഇത് ഇങ്ങനെ കൊടുക്കാൻ പാടുണ്ടോ?" എന്ന്.

അൺ ക്ലീൻ ഒക്യുപ്പേഷൻ എന്നാണ് തങ്ങൾ ഇതിനെ വിളിക്കുന്നതെന്നും അതിന്‍റെ തർജമയാണ് അറിയിപ്പിൽ കൊടുത്തതെന്നുമാണ് ഉദ്യോഗസ്ഥന് കിട്ടിയ വിവരം. 14-ാം നിയമസഭയുടെ 15-ാം സമ്മേളനത്തിൽ, അതായത് 2019 ജൂൺ 17ന് നിയമസഭയിൽ യു പ്രതിഭ എംഎൽഎ പട്ടിക വിഭാഗം മന്ത്രിയോട് ഒരു ചോദ്യം ചോദിച്ചിരുന്നു. "പട്ടിക വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സർക്കാർ നല്കുന്ന സഹായത്തെ" പറ്റിയായിരുന്നു ചോദ്യം. അതിന് മന്ത്രി നല്കിയ മറുപടി ഇതോടൊപ്പം കൊടുത്തിട്ടുണ്ട്. സർക്കാർ സഹായം ലിസ്റ്റ് ചെയ്തതിൽ 10-ാമതായി രേഖപ്പെടുത്തിയിരിക്കുന്നത്, വൃത്തിഹീന തൊഴിൽ ചെയ്യുന്നവരുടെ മക്കൾക്കു ള്ള സഹായമെന്നാണ്. നോക്കണം, ഒരു സർക്കാർ രേഖയിലാണിത്. സർക്കാരിൻ്റെ കണക്ക് പ്രകാരം 600 ഉം അനൗദ്യോഗിക കണക്കുകൾ പ്രകാരം ഏഴായിരത്തോളവും വരുന്ന മനുഷ്യമാലിന്യം നീക്കം ചെയ്യുന്ന ജോലി ചെയ്യുന്ന മനുഷ്യരെ സർക്കാർ രേഖകൾ അടയാളപ്പെടുത്തിയിരിക്കുന്നത് 'വൃത്തിഹീനമായ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ' എന്ന പേരിലാണ്. കേരളം പോലൊരു സ്ഥലത്ത് ഇടതും വലതും സർക്കാരുകൾ മാറി മാറി ഭരിച്ചിട്ടും ഈ പേര് മാറാതെ അവിടെ തുടരുന്നു എന്നത് അവിശ്വസനീയം തന്നെ. "തോട്ടിയുടെ മകൻ" എന്നൊരു പുസ്തകമുണ്ടാവുകയും ഈ പണി ചെയ്യുന്ന മനുഷ്യരെ അടിസ്ഥാനപ്പെടുത്തി ഒരു സിനിമ വരികയും പിന്നീട് സംസ്ഥാന ബജറ്റിലടക്കം ഇത് പരാമർശിച്ച് ഈ തൊഴിലാളികൾക്കായി തുക മാറ്റി വയ്ക്കുകയും ചെയ്തതിനു ശേഷവും ഈ തൊഴിലാളികളെ സർക്കാർ രേഖകൾ ഇങ്ങനെയാണ് അഭിസംബോധന ചെയ്യുന്നതെങ്കിൽ നമ്മുടെ സാമൂഹ്യാവബോധവും ഭാഷാപ്രയോഗത്തിലെ രാഷട്രീയ ശരികളും എവിടെ നില്ക്കുന്നു എന്ന് വീണ്ടും വീണ്ടും ആലോചിക്കേണ്ടി വരും. ദീർഘിപ്പിക്കുന്നില്ല, ഈ പ്രയോഗം മാറ്റിയേ തീരൂ. എന്‍റെ പരിചയത്തിലും സിനിമാ മേഖലയിലുമൊക്കെ ഇത്തരം തൊഴിലുകളിൽ ഏർപ്പെട്ടവരുടെ മക്കൾ പണിയെടുക്കുന്നുണ്ട്. അന്തസ്സും അഭിമാനവും ചിലരുടെ മാത്രം കുത്തകയല്ല അത് എല്ലാവരുടേയും അവകാശമാണ്."

നോവലിന് ശേഷം സിനിമയിലും ഈ തൊഴിലാളികളെ പ്രതിനിധീകരിച്ചു. ഇവർക്കായി തുക മാറ്റി വയ്ക്കുകയും ചെയ്തതിന് ശേഷവും തൊഴിലാളികളെ സർക്കാർ രേഖകൾ അഭിസംബോധന ചെയ്യുന്നതിനോടുള്ള വിയോജിപ്പാണ് സംവിധായകൻ ബി. ഉണ്ണികൃഷ്‌ണൻ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വിശദീകരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.