Arun Gopi blessed with twins: ഇരട്ടക്കുട്ടികളുടെ അച്ഛനായി സംവിധായകന്‍ അരുണ്‍ ഗോപി. താന്‍ അച്ഛനായ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍. ഭാര്യ സൗമ്യക്കും അരുണ്‍ ഗോപിക്കും മാര്‍ച്ച് 18ന് രാവിലെയാണ് ഒരു മകനും മകളും ജനിച്ചത്. അമ്മയും മക്കളും സുഖമായി ഇരിക്കുന്നതായും അരുണ്‍ ഗോപി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
Arun Gopi post on new born twins: 'ഒരു ആണ് കുഞ്ഞിനാലും ഒരു പെൺകുഞ്ഞിനാലും ഞാനും സൗമ്യയും ഇന്ന് അനുഗ്രഹിക്കപ്പെട്ടിരിക്കുകയാണ്. ദൈവത്തിന് ഞങ്ങള്‍ നന്ദി പറയുകയും സ്‌തുതിക്കുകയും ചെയ്യുന്നു. ഈ അത്ഭുതകരമായ ദിവസം സമ്മാനിച്ചത് ദൈവത്തിന് നന്ദി.' - ഇരട്ട കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവച്ച് കൊണ്ട് അരുണ്‍ ഗോപി കുറിച്ചു. അരുണ്‍ ഗോപിയുടെ പോസ്‌റ്റിന് സഹപ്രവര്‍ത്തകരും ആരാധകരും ഉള്‍പ്പടെ നിരവധി പേര്‍ ആശംസകളുമായി രംഗത്തെത്തി.
- " class="align-text-top noRightClick twitterSection" data="">
Arun Gopi wedding: 2019ലായിരുന്നു അരുണ്‍ ഗോപിയുടെയും സൗമ്യയുടെയും വിവാഹം. സെന്‍റ് തെരേസാസ് കോളേജ് അധ്യാപികയാണ് സൗമ്യ. ഏറെ കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം.
Arun Gopi movies: 2017ല്‍ ദിലീപിനെ നായകനാക്കി ഒരുക്കിയ 'രാമലീല' എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധാന രംഗത്തേയ്‌ക്ക് അരുണ്‍ ഗോപി എത്തുന്നത്. അരങ്ങേറ്റ ചിത്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷം, പ്രണവ് മോഹന്‍ലാലിനെ നായകനാക്കി 2019ല്‍ 'ഇരുപത്തൊന്നാം നൂറ്റാണ്ട്' എന്ന ചിത്രം അരുണ്‍ ഗോപി തിരക്കഥയെഴുതി സംവിധാനം ചെയ്‌തു. 'ധര' എന്ന ഹൃസ്വ ചിത്രത്തിലും അരുണ്‍ ഗോപി അഭിനയിച്ചിട്ടുണ്ട്.
Arun Gopi career: തിരുവനന്തപുരം, വര്‍ക്കല ഇടവ സ്വദേശിയാണ് അരുണ്‍ ഗോപി. എക്കണോമിക്‌സില്‍ ബിരുദാനന്തര ബുരുദം നേടിയ ശേഷമായിരുന്നു അരുണ്‍ ഗോപി സിനിമയിലെത്തുന്നത്. സിനിമയോടുള്ള ഒടുങ്ങാത്ത പാഷനാണ് അരുണ്‍ ഗോപിയെ സിനിമയിലെത്തിച്ചത്. സ്വന്തം നാട്ടുകാരനും സംവിധായകനുമായ സജി പരവൂര്‍ വഴി കെ.മധുവിന്‍റെ അസിസ്‌റ്റന്‍റ് ഡയറക്‌ടര്‍ ആയാണ് അദ്ദേഹം സിനിമയിലെത്തുന്നത്. ലെനിന്‍ രാജേന്ദ്രന്‍, വി.എം വിനു തുടങ്ങിയവര്‍ക്കൊപ്പവും അസിസ്‌റ്റന്‍റ് ഡയറക്‌ടറായും അരുണ്‍ ഗോപി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Also Read: 200 ദിവസത്തെ കഠിനപ്രയത്‌നം; ഹോട്ടല്‍ സെറ്റില്‍ താമസം; വീട് വിട്ടിറങ്ങി സാമന്ത