എത്ര തവണ കണ്ടാലും മടുപ്പ് തോന്നാത്ത നര്‍മ രംഗങ്ങളും കഥാപാത്രങ്ങളും കൊണ്ട് സമ്പന്നമായ ദിലീപ് ചിത്രം സിഐഡി മൂസ പുറത്തിറങ്ങിയിട്ട് പതിനേഴ് വര്‍ഷം പിന്നിടുകയാണ്. ജോണി ആന്‍റണി സംവിധാനം ചെയ്‌ത ചിത്രത്തില്‍ ദിലീപിന് പുറമെ ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ബിന്ദു പണിക്കര്‍ തുടങ്ങി മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടുകളെല്ലാം അഭിനയിച്ചിരുന്നു. ഭാവനയായിരുന്നു നായിക. 17 വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളില്‍ ഒന്നാണ് സിഐഡി മൂസ.
ഇപ്പോഴിതാ സിഐഡി മൂസയെ സംബന്ധിക്കുന്ന പുതിയ ഒരു പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ദിലീപ്. സിഐഡി മൂസ ആനിമേഷന്‍ ചിത്രമായി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു എന്ന പ്രഖ്യാപനമാണ് ദിലീപ് നടത്തിയിരിക്കുന്നത്. സിനിമയിലെ തന്നെ കഥാപാത്രങ്ങളെയാകും ആനിമേഷന്‍ ചിത്രത്തിലും പുനരാവിഷ്‌കരിക്കുക. പക്ഷെ പറയുന്ന കഥ മറ്റൊന്നാകും. ബിഎംഡി പ്രൊഡക്ഷന്‍സും ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ദിലീപിന്റെ ശബ്ദത്തില്‍ തന്നെയാകും മൂസ ആനിമേഷന്‍ എത്തുക. സിനിമയുടെ പ്രമോ വീഡിയോ ലോക ആനിമേഷന്‍ ദിനത്തില്‍ ദിലീപ് പുറത്തുവിട്ടു.
- " class="align-text-top noRightClick twitterSection" data="">
സിഐഡി മൂസയുടെ തിരക്കഥ ഉദയ് കൃഷ്ണയും സിബി.കെ.തോമസും ചേര്‍ന്നാണ് ഒരുക്കിയത്. ആനിമേഷന്‍ പതിപ്പിന് പുറമെ അധികം വൈകാതെ ചിത്രത്തിന്‍റെ രണ്ടാംഭാഗവും ഉണ്ടാകുമെന്നും ദീലിപ് വീഡിയോയില്‍ പറഞ്ഞു. മൂസയെയും സംഘത്തെയും ഇഷ്ടപ്പെടുന്നവര്‍ ദിലീപിന്‍റെ പുതിയ പ്രഖ്യാപനത്തെ ആഘോഷിക്കുകയാണ്.