ETV Bharat / sitara

കാര്‍ത്തിക് നരേന്‍ ചിത്രത്തില്‍ ധനുഷും മാളവിക മോഹനും - Karthick Naren film in December

പേര് പുറത്തുവിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കും. ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ പത്രപ്രവര്‍ത്തകന്‍റെ വേഷമാണ് ധനുഷിന്

Dhanush Karthick Naren film to begin in December  കാര്‍ത്തിക് നരേന്‍ ചിത്രത്തില്‍ ധനുഷും മാളവിക മോഹനും  ധനുഷും മാളവിക മോഹനും  കാര്‍ത്തിക് നരേന്‍ ധനുഷ്  മാളവിക മോഹന്‍ തമിഴ് സിനിമകള്‍  Dhanush Karthick Naren film  Dhanush Karthick Naren film news  Karthick Naren film in December  malavika mohan movies
കാര്‍ത്തിക് നരേന്‍ ചിത്രത്തില്‍ ധനുഷും മാളവിക മോഹനും
author img

By

Published : Nov 22, 2020, 4:05 PM IST

ധ്രുവങ്ങള്‍ പതിനാറ് എന്ന ത്രില്ലര്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ കാര്‍ത്തിക് നരേന്‍ പുതിയ സിനിമയുമായി വരുന്നു. പേര് പുറത്തുവിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കും. ധനുഷും മാളവിക മോഹനുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നത്. ഏപ്രില്‍ ചിത്രീകരണം ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ് മൂലം ഷൂട്ടിങ് മാറ്റിവെച്ചു.

ചിത്രത്തിന്‍റെ പ്രധാന ഭാഗങ്ങളെല്ലാം ചെന്നൈയിലാണ് ചിത്രീകരിക്കുന്നത്. കാര്‍ത്തിക് നരേന്‍ ചിത്രത്തിന്‍റെ ഷൂട്ടിങ് പൂര്‍ത്തിയാക്കുന്നതിനായി ധനുഷും മാളവികയും തങ്ങളുടെ മറ്റ് പ്രോജക്ടകളില്‍ നിന്നും തല്‍ക്കാലം അവധിയെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കുന്നത്. ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ പത്രപ്രവര്‍ത്തകന്‍റെ വേഷമാണ് ധനുഷിന്. ജിവി പ്രകാശാണ് സംഗീതം ഒരുക്കുന്നത്. സത്യജ്യോതി ഫിലിംസാണ് നിര്‍മാണം. വരത്തന്‍, വൈറസ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ ഷറഫുവും സുഹാസും ചിത്രത്തിന്‍റെ തിരക്കഥ എഴുത്തില്‍ ഭാഗമായിട്ടുണ്ട്.

വിജയ് ചിത്രം മാസ്റ്ററാണ് മാളവിക മോഹന്‍റെതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. മാസ്റ്ററിന്‍റെ ടീസര്‍ ദീപാവലി ദിനത്തിലാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ധനുഷിന്‍റെതായി ഇനി റിലീസിനെത്താനുള്ള സിനിമ ജഗമേ തന്തിരമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.