ETV Bharat / sitara

സിഐഡി മൂസയിലെ പാട്ടിന് 'കലക്കന്‍ കവര്‍' ഒരുക്കി ഹരിശങ്കര്‍ - kaadirangi singer harishankar cover viral on social media

പാട്ടിന്‍റെ ഈണത്തില്‍ മാറ്റങ്ങള്‍ വരുത്താതെ പശ്ചാത്തല സംഗീതത്തില്‍ പുതിയ പരീക്ഷണങ്ങളോടെയാണ് പാട്ട് വീണ്ടും പുറത്തിറക്കിയിരിക്കുന്നത്. ഹരിശങ്കറിനൊപ്പം പ്രഷ്യസ് പീറ്റര്‍, എബിന്‍ സാഗര്‍, അഭിജിത് സുധി, അഭിഷേക് എന്നിവര്‍ ഉള്‍പ്പെടുന്ന പ്രഗതി ബാന്‍ഡാണ് കവര്‍ ഒരുക്കിയിരിക്കുന്നത്

cid moosa movie song kaadirangi singer harishankar cover viral on social media  സിഐഡി മൂസയിലെ പാട്ടിന് 'കലക്കന്‍ കവര്‍' ഒരുക്കി ഹരിശങ്കര്‍  സിഐഡി മൂസ കവര്‍സോങ്  സിഐഡി മൂസ കാടിറങ്ങി  സിഐഡി മൂസ ഹരിശങ്കര്‍  kaadirangi singer harishankar cover viral on social media  cid moosa movie song kaadirangi
സിഐഡി മൂസയിലെ പാട്ടിന് 'കലക്കന്‍ കവര്‍' ഒരുക്കി ഹരിശങ്കര്‍
author img

By

Published : Mar 10, 2021, 11:47 AM IST

സിഐഡി മൂസ എന്ന ദിലീപ് സിനിമ മലയാളക്കരയില്‍ ഉണ്ടാക്കിയ ഓളം ഒന്നും വേറെ തന്നെയാണ്. ഇന്നും സിഐഡി മൂസയിലെ ഏത് സീന്‍ കണ്ടാലും കാഴ്ചക്കാരന് ചിരി വരും... ആസ്വദകനെ മടുപ്പിക്കാത്ത നര്‍മ രംഗങ്ങളും സംഭാഷണങ്ങളും തന്നെയാണ് വീണ്ടും വീണ്ടും സിനിമ കാണാന്‍ ഓരോരുത്തരെയും പ്രേരിപ്പിക്കുന്നതും. സിനിമ പോലെ തന്നെ സിനിമയിലെ ഗാനങ്ങളും വലിയ ഹിറ്റുകളായിരുന്നു. ഇപ്പോള്‍ സിനിമയിലെ 'കാടിറങ്ങി ഓടി വരുമൊരു' എന്ന ഗാനത്തിന് കവര്‍ വേര്‍ഷനുമായി എത്തിയിരിക്കുകയാണ് ഗായകന്‍ ഹരിശങ്കര്‍. തികച്ചും കോമഡി സ്വീക്വന്‍സുകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഒന്നായിരുന്നു ആ ഗാനം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് വിദ്യാസാഗറാണ് ഈണം പകര്‍ന്നത്. ദേവാനന്ദ്, വിധു പ്രതാപ്, ടിപ്പു എന്നിവര്‍ ചേര്‍ന്ന് പാടിയ ഗാനത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്.

പാട്ടിന്‍റെ ഈണത്തില്‍ മാറ്റങ്ങള്‍ വരുത്താതെ പശ്ചാത്തല സംഗീതത്തില്‍ പുതിയ പരീക്ഷണങ്ങളോടെയാണ് പാട്ട് വീണ്ടും പുറത്തിറക്കിയിരിക്കുന്നത്. ഹരിശങ്കറിനൊപ്പം പ്രഷ്യസ് പീറ്റര്‍, എബിന്‍ സാഗര്‍, അഭിജിത് സുധി, അഭിഷേക് എന്നിവര്‍ ഉള്‍പ്പെടുന്ന പ്രഗതി ബാന്‍ഡാണ് കവര്‍ ഒരുക്കിയിരിക്കുന്നത്. 12 ബി ഫ്ലാറ്റില്‍ നടക്കുന്ന സംഗീത മേളത്തില്‍ സിഐഡി മൂസയിലെ നായ അര്‍ജുനും ഏറ്റവും ഒടുവിലായി ദിലീപും പ്രത്യക്ഷപ്പെടുന്നുണ്ട്. 2003ല്‍ റിലീസ് ചെയ്‌ത സിഐഡി മൂസ ജോണി ആന്‍റണിയാണ് സംവിധാനം ചെയ്‌തത്. ഉദയ കൃഷ്ണ-സിബി.കെ.തോമസ് ടീമാണ് സിനിമയ്‌ക്ക് കഥയും തിരക്കഥയും ഒരുക്കിയത്. ഭാവനയായിരുന്നു നായിക. കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, സലിംകുമാര്‍ തുടങ്ങി നീണ്ട താരനിര തന്നെ സിനിമയുടെ ഭാഗമായിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

അടുത്തിടെ സിഐഡി മൂസ ആനിമേഷന്‍ ചിത്രമായി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു എന്ന പ്രഖ്യാപനം ദിലീപ് നടത്തിയിരുന്നു. സിനിമയിലെ തന്നെ കഥാപാത്രങ്ങളെയാകും ആനിമേഷന്‍ ചിത്രത്തിലും പുനരാവിഷ്‌കരിക്കുക. പക്ഷെ പറയുന്ന കഥ മറ്റൊന്നാകും. ബിഎംഡി പ്രൊഡക്ഷന്‍സും ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുക. ദിലീപിന്റെ ശബ്ദത്തില്‍ തന്നെയാകും മൂസ ആനിമേഷന്‍ എത്തുക. സിനിമയുടെ പ്രമോ വീഡിയോ ലോക ആനിമേഷന്‍ ദിനത്തില്‍ ദിലീപ് പുറത്തുവിട്ടിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.