തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ചിയാന്‍ വിക്രത്തെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ ഒരുക്കുന്ന ആക്ഷന്‍ ത്രില്ലാറാണ് ധ്രുവനച്ചത്തിരം. ചിത്രത്തിലെ 'ഒരു മാനം' എന്ന് തുടങ്ങുന്ന ആദ്യ ഗാനത്തിന്‍റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. വിക്രം, ഐശ്വര്യ രാജേഷ്, റിതു വര്‍മ എന്നിവരാണ് ഗാനരംഗത്തിലുള്ളത്. ഹാരിസ് ജയരാജാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഗൗതം വാസുദേവ് മേനോന്‍ ട്വിറ്ററിലൂടെയാണ് ഗാനം റിലീസ് ചെയ്‌തത്ത. കാര്‍ത്തിക്കും ഷാഷാ തിരുപതിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. താമരയ് ആണ് വരികളെഴുതിയത്. മെലഡി പോലെയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഏഴ് രാജ്യങ്ങളിലായി ചിത്രീകരിച്ച സിനിമയുടെ റിലീസ് ചില സാങ്കേതിക കാരണങ്ങളാലാണ് നീണ്ടുപോകുന്നത്. സീക്രട്ട് ഏജന്‍റ് ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സിമ്രാന്‍, ആര്‍.പാര്‍ഥിപന്‍, വിനായകന്‍, രാധിക ശരത്കുമാര്‍, ദിവ്യദര്‍ശിനി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">