അപ്രതീക്ഷിതമായി വേർപിരിഞ്ഞ ചിരഞ്ജീവി സർജയുടെ മകൻ ചിന്‍റുവിന്‍റെ വിശേഷങ്ങൾ മേഘ്ന രാജ് പതിവായി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ചിരുവിനെ നഷ്‌ടപ്പെട്ട വേദനയിൽ നിന്നും മേഘ്നക്ക് ജീവിതത്തിലേക്ക് പ്രതീക്ഷ നൽകിയതും ജൂനിയർ ചിരുവിന്‍റെ ജനനമായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ മേഘ്ന പങ്കുവെക്കുന്ന കുഞ്ഞിന്‍റെ വിശേഷങ്ങൾ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.
- " class="align-text-top noRightClick twitterSection" data="
">
ഇപ്പോഴിതാ ചിരഞ്ജീവി ആരാധകർക്ക് പുതിയ സന്തോഷ വാർത്തയുമായാണ് മേഘനയും ചിന്‍റുവുമെത്തുന്നത്. അച്ഛൻ അവസാനം അഭിനയിച്ച ചിത്രത്തിന്‍റെ ട്രെയിലർ റിലീസ് ചെയ്‌തത് ജൂനിയർ ചിരുവാണ്. അമ്മ മേഘ്നയുടെ മടിയിലിരുന്നാണ് ജൂനിയർ ചിരു വീഡിയോ ലോഞ്ച് ചെയ്തത്. മേഘ്ന കുഞ്ഞിന്‍റെ വിരലുകൾ പിടിച്ച് ട്രെയിലർ റിലീസ് ചെയ്യുന്നതും വീഡിയോയിൽ കാണാം. രാജമാർത്താണ്ഡ എന്ന കന്നഡ ചിത്രത്തിന്‍റെ ട്രെയിലാണ് ജൂനിയർ ചിരു പുറത്തിറക്കിയത്. കെ. രാമനാരായണനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്.
ബ്യൂട്ടിഫുൾ, യക്ഷിയും ഞാനും, മാഡ് ഡാഡ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളിയുടെ പ്രിയങ്കരിയായ മേഘ്ന മൂന്ന് മാസം ഗർഭിണിയായിരിക്കുമ്പോഴാണ് ചിരഞ്ജീവി സർജ മരിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ചിരഞ്ജീവിയുടെ നഷ്‌ടത്തിനിടയിലും ജൂനിയർ ചിരുവിന്‍റെ വരവിനായി കാത്തിരുന്ന മേഘ്നയുടെ കുടുംബത്തിലേക്ക് ഒക്ടോബര്‍ 22നാണ് ചിന്‍റു വരുന്നത്. പിന്നീട് മേഘ്നക്കും കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.