ETV Bharat / sitara

കമൽ ഹാസൻ ഗാർഹിക നിരീക്ഷണത്തിലെന്ന വാർത്ത വ്യാജം, സ്റ്റിക്കർ എടുത്തുമാറ്റി - ഗാർഹിക നിരീക്ഷണത്തിൽ

കമൽ ഹാസൻ അൽവാർപേട്ടിലെ തന്‍റെ വസതിയിൽ നിരീക്ഷണത്തിലാണെന്ന വാർത്ത സമൂഹ മാധ്യമങ്ങളിലും ചില വാർത്താ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു

Kamal Haasan  Chennai corporation  home quarantine sticker  Gautami  Eldams road  alwarpet  coronavirus  COVID-19  Makkal Needhi Maiam  ചെന്നൈ കോർപറേഷൻ  കമൽ ഹാസൻ കൊവിഡ്  കൊറോണ  ഗാർഹിക നിരീക്ഷണത്തിൽ  അൽവാർപേട്ട്
കമൽ ഹാസൻ
author img

By

Published : Mar 28, 2020, 9:18 PM IST

ചെന്നൈ: ഗാർഹിക നിരീക്ഷണത്തിലെന്ന വാർത്ത വ്യാജമെന്ന് വ്യക്തമാക്കി നടന്‍ കമല്‍ ഹാസന്‍."കഴിഞ്ഞകുറേ വർഷങ്ങളായി താൻ അൽവാർപേട്ടിലെ വീട്ടിൽ താമസിക്കുന്നില്ലയെന്നത് എല്ലാവർക്കും അറിയാം. മക്കൾ നീതി മയ്യം പാർട്ടി ഓഫീസായാണ് അത് പ്രവർത്തിക്കുന്നത്. അതിനാൽ ഞാൻ നിരീക്ഷണത്തിലാണെന്നതിൽ വാസ്‌തവമില്ല," താരം അറിയിച്ചു. താൻ പൊതുജനങ്ങളോട് അഭ്യർഥിച്ചത് പോലെ സാമൂഹിക അകലം പാലിക്കുകയാണെന്നും വാർത്താ മാധ്യമങ്ങൾ വാർത്തകൾ പുറത്തുവിടുന്നതിന് മുമ്പ് അത് ശരിയാണോ തെറ്റാണോ എന്നത് ഉറപ്പുവരുത്തണമെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു.

ഉലകനായകൻ കമൽ ഹാസന് കൊവിഡ് 19 ലക്ഷണങ്ങളുണ്ടെന്നും അതിനാൽ അദ്ദേഹം അൽവാർപേട്ടിലെ തന്‍റെ വസതിയിൽ നിരീക്ഷണത്തിലാണെന്നുമുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പുറമെ, ഏതാനും വാർത്ത മാധ്യമങ്ങളും ഇത് റിപ്പോർട്ട് ചെയ്‌തിരുന്നു. താരത്തിന്‍റെ അൽവാർപേട്ടിലുള്ള വീടിന് മുന്നിൽ ചെന്നൈ കോർപറേഷൻ 'ഗാർഹിക നിരീക്ഷണത്തിൽ' എന്ന് സൂചിപ്പിക്കുന്ന സ്റ്റിക്കർ പതിപ്പിച്ചതിനെ തുടർന്നായിരുന്നു ഇത്തരത്തിൽ വാർത്തകൾ പ്രചരിച്ചത്.

മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്‌തതോടെ ചെന്നൈ കോർപറേഷൻ സ്റ്റിക്കർ എടുത്തുമാറ്റി. "കൊവിഡിൽ നിന്നും ചെന്നൈയെയും നമ്മളോരോരുത്തരെയും രക്ഷിക്കാൻ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുക," എന്നാണ് സ്റ്റിക്കറിൽ സൂചിപ്പിച്ചിരുന്നത്. നടിയും കമൽ ഹാസന്‍റെ സുഹൃത്തുമായ ഗൗതമി അടുത്തിടയ്‌ക്കാണ് ദുബൈയിൽ നിന്നും വന്നതെന്നും അവരുടെ പാസ്‌പോർട്ടിൽ ഈ വിലാസമായിരുന്നു ഉണ്ടായിരുന്നതെന്നും ചെന്നൈ കോർപറേഷൻ കമ്മീഷണർ ജി.പ്രകാശ് വിശദീകരിച്ചു. അതിനാലാണ് വീടിന് മുന്നിൽ ഗാർഹിക നിരീക്ഷണത്തിനുള്ള സ്റ്റിക്കർ പതിപ്പിച്ചതെന്നും കോർപറേഷൻ കമ്മീഷണർ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.