കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൊച്ചിയിലെ വിചാരണ കോടതിയില്‍ ഇന്നും സാക്ഷി വിസ്താരം തുടരും. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, നടി കാവ്യ മാധവന്‍റെ അമ്മ ശ്യാമള എന്നിവരെയാണ് ഇന്ന് വിസ്തരിക്കുന്നത്. പ്രോസിക്യൂഷൻ സാക്ഷി പട്ടികയിലുള്ള 37 പേരെ ഇതിനകം വിസ്തരിച്ചു. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ രഹസ്യമായാണ് വിസ്താരം നടക്കുന്നത്. ജനുവരി 30ന് ആരംഭിച്ച ഒന്നാം ഘട്ട സാക്ഷി വിസ്‌താരം ഏപ്രിൽ ഏഴ് വരെ നീണ്ടുനിൽക്കും. 35 ദിവസം കൊണ്ട് 136 സാക്ഷികളെയാണ് വിസ്തരിക്കുന്നത്.
നടിയെ ആക്രമിച്ച കേസ്; സാക്ഷിവിസ്താരം ഇന്നും തുടരും - അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു
അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, നടി കാവ്യ മാധവന്‍റെ അമ്മ ശ്യാമള എന്നിവരെയാണ് ഇന്ന് വിസ്തരിക്കുന്നത്.