ETV Bharat / sitara

മൂന്ന് ദിവസത്തെ പ്രത്യേക പ്രദർശനവുമായി ഒക്‌ടോബറിൽ കാൻസ് ഫിലിം ഫെസ്റ്റിവൽ

ഒക്ടോബർ 27 മുതൽ 29 വരെ ഹ്രസ്വചിത്രങ്ങളുടെ നാല് പ്രത്യേക പ്രദർശനവുമായി കാൻസ് ഫിലിം ഫെസ്റ്റിവൽ ഒരുങ്ങുന്നു.

കാൻസ് ഫിലിം ഫെസ്റ്റിവൽ  ഒക്‌ടോബറിൽ മേള  സിനിഫോണ്ടേഷൻ സ്‌കൂൾ  കാൻസ് ചലച്ചിത്രമേള  cannes film festival  cannes film festival 2020  73rd cannes film festival  cannes film festival october  film festival france  ഫ്രാൻസ് ചലച്ചിത്രോത്സവം
ഒക്‌ടോബറിൽ കാൻസ് ഫിലിം ഫെസ്റ്റിവൽ
author img

By

Published : Sep 29, 2020, 5:33 PM IST

ഹ്രസ്വചിത്രങ്ങളുടെ മൂന്ന് ദിവസത്ത പ്രദർശനവുമായി ഒക്‌ടോബറിൽ കാൻസ് ഫിലിം ഫെസ്റ്റിവൽ ഒരുങ്ങുന്നു. സിനിഫോണ്ടേഷൻ സ്‌കൂളിൽ നിന്നും മറ്റ് മത്‌സരങ്ങളിൽ നിന്നും 2020ൽ ഔദ്യോഗികമായി തെരഞ്ഞെടുത്ത ചിത്രങ്ങളുടെ നാല് പ്രത്യേക പ്രദർശനമായിരിക്കും ചലച്ചിത്രമേളയിൽ ഉൾപ്പെടുത്തുന്നത്.

ഒക്ടോബർ 27 മുതൽ 29 വരെയായിരുക്കും ലഘുചിത്രങ്ങളുടെ പ്രദർശനം. കൊവിഡ് കാരണം കാൻസ് ചലച്ചിത്രമേള മാറ്റിവക്കുന്നുവെന്ന പ്രഖ്യാപനത്തിന് മാസങ്ങൾക്ക് ശേഷമാണ് ഹ്രസ്വചിത്രങ്ങളുടെ പ്രത്യേക പ്രദർശനത്തിന്‍റെ അറിയിപ്പ് ഉണ്ടായിരിക്കുന്നത്. കാൻസ് സിറ്റി കൗൺസിലുമായി സഹകരിച്ച് നടത്തുന്ന പരിപാടിക്ക് ഫ്രാൻസിലെ കാൻസ് സിറ്റി ഹാളായിരിക്കും ആതിഥേയത്വം വഹിക്കുന്നത്. അതേ സമയം, മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇക്കഴിഞ്ഞ മെയിൽ 73-ാമത് കാൻസ് ചലച്ചിതോത്സവം മാറ്റിവെക്കേണ്ടി വന്നെങ്കിലും 74-ാം ചലച്ചിത്ര മേള അടുത്ത വർഷം മെയ്‌ 11 മുതൽ 22 വരെ സംഘടിപ്പിക്കുമെന്നും തീരുമാനിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.