ETV Bharat / sitara

'കപ്പേള'യുടേത് അസാധ്യ തിരക്കഥ അഭിനന്ദനമറിയിച്ച് അനുരാഗ് കശ്യപ്

നടന്‍ മുഹമ്മദ് മുസ്തഫയുടെ ആദ്യ സംവിധാന ചിത്രം വളരെ മികച്ചതാണെന്നും അദ്ദേഹത്തിന്‍റെ അടുത്ത സിനിമക്കായി കാത്തിരിക്കുന്നുവെന്നും അനുരാഗ് കശ്യപ് പറഞ്ഞു.

kappela  അനുരാഗ് കശ്യപ്  കപ്പേള  കപ്പേള അനുരാഗ് കശ്യപ്  നടന്‍ മുഹമ്മദ് മുസ്തഫ  അന്നാ ബെൻ  ശ്രീനാഥ് ഭാസി  റോഷന്‍ മാത്യു  ബോളിവുഡ് സംവിധായകൻ  മുസ്‌തഫയുടെ കപ്പേള  Kappela  Bollywood director Anurag Kashyap  anurag Kashyap lauds muhammed musthafa  anna ben  sreenath bhasi  roshan
കപ്പേള
author img

By

Published : Jun 30, 2020, 5:26 PM IST

ദേശീയ പുരസ്‌കാര ജേതാവായ നടന്‍ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്‌ത ചിത്രമാണ് 'കപ്പേള'. മാർച്ച് ആറിന് പ്രദർശനത്തിന് എത്തിയ ചിത്രം ലോക്ക് ഡൗണിനെ തുടർന്ന് തിയേറ്ററിൽ നിന്ന് പിൻവലിച്ച ശേഷം ജൂൺ 22ന് നെറ്റ്ഫ്ലിക്‌സിലൂടെ വീണ്ടും പ്രദർശനത്തിന് എത്തിയിരുന്നു. മലയാളത്തിന് അടുത്തിടെ ലഭിച്ച മികച്ച ചലച്ചിത്രമെന്നാണ് സിനിമ കണ്ട പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. അന്നാ ബെൻ, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു എന്നിവർ മുഖ്യവേഷങ്ങളിലെത്തിയ ചിത്രത്തിന് ബോളിവുഡ് സംവിധായകന്‍റെയും അഭിനന്ദനമെത്തി. കപ്പേളയുടെ സംവിധായകന്‍റെ ആദ്യ സംരഭം തന്നെ വളരെ മികച്ചതായിരുന്നുവെന്നും ചിത്രത്തിന്‍റേത് മികച്ച തിരക്കഥയാണെന്നും അനുരാഗ് കശ്യപ് പറഞ്ഞു. "എത്ര മികച്ച ചിത്രമാണ് മുഹമ്മദ് മുസ്‌തഫയുടെ കപ്പേള. അസാധ്യ തിരക്കഥ. മുസ്തഫയുടെ അടുത്ത ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു," അനുരാഗ് കശ്യപ് ട്വിറ്ററിൽ കുറിച്ചു.

  • What a great first film Muhammed Mustafa’s “Kappela” is .. such an incredible screenplay .. I just did not see it coming .. would be looking forward to his next films . Streaming on @NetflixIndia

    — Anurag Kashyap (@anuragkashyap72) June 29, 2020 " class="align-text-top noRightClick twitterSection" data=" ">

സമകാലീനസംഭവത്തെ പ്രമേയമാക്കി തയ്യാറാക്കിയ കപ്പേള സമൂഹമാധ്യമങ്ങളിലും പ്രധാന ചര്‍ച്ചയാകുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.