യുഎസ് പ്രസിഡന്‍റായിരുന്ന ബിൽ ക്ലിന്‍റണും 22 വയസുകാരിയായ ഇന്‍റേൺ മോണിക്ക ലെവിൻസ്‍കിയും തമ്മിലുള്ള ബന്ധത്തെ ആസ്‌പദമാക്കി പുതിയ വെബ് സീരീസ് വരുന്നു. അമേരിക്കൻ രാഷ്‍ട്രീയത്തെ പിടിച്ചുകുലുക്കിയ സംഭവം 'ഇംപീച്ച്മെന്‍റ്: അമേരിക്കൻ ക്രൈം സ്റ്റോറി' എന്ന ടൈറ്റിലിലൊരുങ്ങുന്ന സീരീസ് പ്രമേയമാക്കുന്നു.
സെപ്‌തംബർ ഏഴിന് സീരീസിന്‍റെ ഒന്നാം എപ്പിസോഡ് പ്രദർശനത്തിനെത്തുമെന്ന് ആദ്യ ട്രെയിലർ റിലീസ് ചെയ്‌തുകൊണ്ട് അണിയറപ്രവർത്തകർ അറിയിച്ചു. അമേരിക്കൻ പേ ചാനല്‍ ആയ എഫ്എക്‌സ് നെറ്റ്‌വർക്കിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
- " class="align-text-top noRightClick twitterSection" data="">
ജെഫെറി ടൂബിൻ എഴുതിയ പുസ്‍തകത്തെ ആസ്‍പദമാക്കി ഒരുക്കുന്ന സീരീസിൽ ബിൽ ക്ലിന്‍റൺ പശ്ചാത്തലത്തിൽ അമേരിക്കൻ രാഷ്‌ട്രീയവും പ്രതിപാദിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
Also Read: ദുൽഖറിന്‍റെ ബോളിവുഡ് ചിത്രത്തിൽ പൂജ ഭട്ടും സണ്ണി ഡിയോളും ശ്രേയ ധന്വന്തരിയും
ബീനി ഫെൻഡ്‍സ്റ്റീനാണ് മോണിക്കയായി വേഷമിടുന്നത്. പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണെ അവതരിപ്പിക്കുന്നത് ക്ലീവ് ഓവൻ ആണ്. ബിൽ ക്ലിന്‍റണിന്‍റെ ഭാര്യ ഹിലരി ക്ലിന്‍റണായി എഡി ഫാൽക്കോ അഭിനയിക്കുന്നു.