പൃഥ്വിരാജും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന സച്ചിയുടെ അയ്യപ്പനും കോശിയും എന്ന ചിത്രം അട്ടപ്പാടിയില്‍ പുരോഗമിക്കുന്നതിനിടെ ബിജു മേനോന് പൊള്ളലേറ്റു. വാഹനം കത്തിക്കുന്ന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. കാലിനും കൈക്കും പൊള്ളലേറ്റ താരത്തിന് ചികിത്സ നല്‍കിയ ശേഷം ഷൂട്ടിങ്ങ് പുനരാരംഭിച്ചു. അട്ടപ്പാടി കോട്ടത്തറയിലാണ് ഷൂട്ടിങ്ങ് നടക്കുന്നത്. അനാര്‍ക്കലിക്ക് ശേഷം പൃഥ്വിരാജും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. സംവിധായകന്‍ സച്ചി തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ രഞ്ജിത്തും പി.എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അന്നാ രേഷ്മാ രാജന്‍, സിദ്ദിഖ്, അനുമോഹന്‍, ജോണി ആന്‍റണി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളാകുന്നത്.
ഷൂട്ടിങ്ങിനിടെ ബിജു മേനോന് പൊള്ളലേറ്റു - biju menon accident
വാഹനം കത്തിക്കുന്ന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം