ETV Bharat / sitara

ഹൃദയങ്ങള്‍ കീഴടക്കി 'ഉനക്കാക വാഴനെനയ്ക്കിറേന്‍' - nayanthara latest news

എ.ആര്‍ റഹ്മാന്‍റെ സംഗീതത്തില്‍ പുറത്തിറങ്ങിയ ബിഗിലിലെ പ്രണയഗാനം 'ഉനക്കാക വാഴനെനയ്ക്കിറേന്‍' ആണ് മികച്ച പ്രതികരണങ്ങളുമായി ആരാധക ഹൃദയം കീഴടക്കുന്നത്

ഹൃദയങ്ങള്‍ കീഴടക്കി 'ഉനക്കാക വാഴനെനയ്ക്കിറേന്‍'
author img

By

Published : Nov 14, 2019, 7:59 PM IST

ദളപതി വിജയിയെ നായകനാക്കി തമിഴകത്തിന്‍റെ മാസ് സംവിധായകന്‍ ആറ്റ്ലി ഒരുക്കിയ ബിഗില്‍ ദീപാവലി റിലീസായാണ് തീയേറ്ററുകളിലെത്തിയത്. മെര്‍സലിന് ശേഷം വിജയിയെ കേന്ദ്രകഥാപാത്രമാക്കി ആറ്റ്ലി ഒരുക്കിയ ചിത്രം കൂടിയാണ് ബിഗില്‍. സ്പോര്‍ട്സ്-ആക്ഷന്‍ ചിത്രമായാണ് ബിഗില്‍ തീയേറ്ററുകളിലെത്തിയത്. ട്രെയിലര്‍ പോലെ ചിത്രത്തിലെ ഗാനങ്ങളും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സംഗീത ഇതിഹാസം എ.ആര്‍ റഹ്മാനാണ് ബിഗിലിനായുള്ള ഗാനങ്ങള്‍ ഒരുക്കിയത്.

  • " class="align-text-top noRightClick twitterSection" data="">

വിജയ്യുടെ ജോഡിയായി ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയായിരുന്നു ചിത്രത്തില്‍ എത്തിയത്. ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ഉള്‍പ്പെടുത്തി ചിത്രീകരിച്ച റൊമാന്‍റിക് സോങ് 'ഉനക്കാക വാഴനെനയ്ക്കിറേന്‍' കഴിഞ്ഞ ദിവസമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മുമ്പ് ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ തരംഗമായിരുന്നു. വിവേകാണ് ഗാനത്തിന്‍റെ വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ശ്രീകാന്ത് ഹരിഹരന്‍, മധുര ധര തല്ലൂരി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്‍റെ വീഡിയോക്ക് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 150കോടി രൂപ മുതല്‍ മുടക്കി ചിത്രീകരിച്ച സിനിമ നൂറുകോടി ക്ലബ്ബില്‍ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം തന്നെ ഇടംപിടിച്ചിരുന്നു. വിജയിക്കും നയന്‍താരയ്ക്കും പുറമെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.