ETV Bharat / sitara

ഇത്തവണയും മമ്മൂക്ക ഇല്ല ; ന്യൂ ജെന്‍ വിത്ത്‌ ഓള്‍ഡ്‌ സ്‌റ്റെപ്പുമായി റംസാനും ഷൈന്‍ ടോം ചാക്കോയും - ഇത്തവണയും മമ്മൂക്ക ഇല്ല

Rathipushpam lyric song: 'ഭീഷ്‌മ പര്‍വ്വ'ത്തിലെ പുറത്തുവന്ന ഗാനം ശ്രദ്ധേയമാകുന്നു

Bheeshma Parvam lyric song  Rathipushpam released  Rathipushpam lyric song  'ഭീഷ്‌മ പര്‍വ്വ'ത്തിലെ പുതിയ ഗാനം  Bheeshma Parvam Parudeesa song  Bheeshma Parvam Release  Mammootty as Michael in Bheeshma Parvam  Bheeshma Parvam character posters  Bheeshma Parvam cast and crew  ഇത്തവണയും മമ്മൂക്ക ഇല്ല  ഓള്‍ഡ്‌ സ്‌റ്റെപ്പുമായി റംസാനും ഷൈന്‍ ടോം ചാക്കോയും
ഇത്തവണയും മമ്മൂക്ക ഇല്ല; ന്യൂ ജെന്‍ വിത്ത്‌ ഓള്‍ഡ്‌ സ്‌റ്റെപ്പുമായി റംസാനും ഷൈന്‍ ടോം ചാക്കോയും
author img

By

Published : Mar 1, 2022, 12:51 PM IST

Bheeshma Parvam lyric song : മമ്മൂട്ടി-അമല്‍ നീരദ്‌ ചിത്രം 'ഭീഷ്‌മ പര്‍വ്വ'ത്തിലെ പുറത്തുവന്ന പുതിയ ഗാനം ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ 'രതിപുഷ്‌പം' എന്ന ഗാനം പുറത്തിറങ്ങിയത്‌. മമ്മൂട്ടി തന്‍റെ ഫേസ്‌ബുക്ക്‌ പേജിലൂടെ ഗാനം പുറത്തുവിടുകയായിരുന്നു.

Rathipushpam lyric song: ബിഗ്‌ ബോസ്‌ സീസണ്‍ 3 താരം റംസാനും ഷൈന്‍ ടോം ചാക്കോയുമാണ് 2.40 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ഗാനരംഗത്തില്‍. ഇരുവരുടെയും ന്യൂ ജെന്‍ വിത്ത്‌ ഓള്‍ഡ്‌ സ്‌റ്റെപ്പുകള്‍ ശ്രദ്ധേയമാണ്. 1980 കളിലെ ഗാനങ്ങളോട്‌ സാമ്യമുള്ളതാണ് ഈ ഗാനത്തിന്‍റെ ആലാപനം. വിനായക്‌ ശശികുമാറിന്‍റെ വരികള്‍ക്ക്‌ സുഷിന്‍ ശ്യാമിന്‍റെ സംഗീതത്തില്‍ ഉണ്ണി മേനോന്‍ ആണ് ഗാനാലാപനം.

Bheeshma Parvam Parudeesa song: പുതിയ ഗാനത്തിലും മമ്മൂട്ടിയുടെ സാന്നിധ്യം ഇല്ല എന്നത്‌ ശ്രദ്ധേയമാണ്. നേരത്തെ പുറത്തിറങ്ങിയ 'പറുദീസ' എന്ന ഗാനത്തിലും മമ്മൂട്ടിയുടെ സാന്നിധ്യം ഇല്ലായിരുന്നു. 'പറുദീസ' ഗാനത്തില്‍ ശ്രീനാഥ്‌ ഭാസിയും സൗബിന്‍ ഷാഹിറുമായിരുന്നു ഹൈലൈറ്റ്. 'പറുദീസ' ഗാനം ആലപിച്ചതും ശ്രീനാഥ്‌ ഭാസി ആയിരുന്നു. ഗാനരംഗത്തിലെ ശ്രീനാഥ്‌ ഭാസിയുടെയും സൗബിന്‍റെയും നൃത്തച്ചുവടുകള്‍ ശ്രദ്ധേയമായിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

ഇതുവരെ പുറത്തിറങ്ങിയ ചിത്രത്തിത്തിന്‍റെ ട്രെയ്‌ലറും ടീസറും ഗാനവും എല്ലാം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആരാധകരെ ത്രില്ലടിപ്പിക്കുന്ന ട്രെയ്‌ലറാണ് ചിത്രത്തിന്‍റേത്‌. പങ്കുവച്ച്‌ നിമിഷ നേരം കൊണ്ട്‌ ട്രെന്‍ഡിങ്ങില്‍ ഇടംപിടിച്ച ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

Bheeshma Parvam Release: 'ഭീഷ്‌മ പര്‍വ്വ'ത്തിന്‍റെ ഓണ്‍ലൈന്‍ ബുക്കിങും ആരംഭിച്ചുകഴിഞ്ഞു. ഫെബ്രുവരി 26 മുതലാണ് ടിക്കറ്റ്‌ റിസര്‍വേഷന്‍ ആരംഭിച്ചത്‌. സിനിമ തിയേറ്ററുകളിലെത്താന്‍ ഇനി രണ്ട്‌ ദിനം മാത്രമേ ബാക്കിയുള്ളൂ. മാര്‍ച്ച്‌ മൂന്നിനാണ് 'ഭീഷ്‌മ പര്‍വ്വം' റിലീസിനെത്തുന്നത്‌.

ഫെബ്രുവരിയിലായിരുന്നു ചിത്ര പ്രഖ്യാപനം. 'ബിഗ്‌ ബി' യുടെ രണ്ടാം ഭാഗമായി 'ബിലാല്‍' എന്ന ചിത്രമാണ് ചെയ്യാനിരുന്നതെങ്കിലും കൊവിഡ്‌ സാഹചര്യത്തില്‍ 'ഭീഷ്‌മ പര്‍വ്വം' പ്രഖ്യാപിക്കുകയായിരുന്നു. 'ബിഗ്‌ ബി' പുറത്തിറങ്ങി 15 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ് 'ഭീഷ്‌മ പര്‍വ്വ'ത്തിലൂടെ മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്നത്.

Mammootty as Michael in Bheeshma Parvam: ഗ്യാങ്‌സ്‌റ്റര്‍ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇതുവരെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്ററുകള്‍ക്ക്‌ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്‌. ക്യാരക്‌ടര്‍ പോസ്‌റ്ററുകള്‍ മമ്മൂട്ടി തന്‍റെ ഫേസ്‌ബുക്ക്‌ പേജിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.

Also Read: 'ആദിപുരുഷ്‌' റിലീസ്‌ തീയതി പുറത്തുവിട്ട്‌ പ്രഭാസ്‌

Bheeshma Parvam character posters: നെടുമുടി വേണു, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ്‌ ഭാസി, ദിലീഷ് പോത്തന്‍, ഫര്‍ഹാന്‍ ഫാസില്‍, റംസാന്‍, ധന്യ അനന്യ, പൗളി വത്സന്‍, കോട്ടയം രമേശ്‌, മാലാ പാര്‍വതി, ഷെബിന്‍ ബെന്‍സണ്‍, സുദേവ്‌ നായര്‍ എന്നിവരുടെ ക്യാരക്‌ടര്‍ പോസ്‌റ്ററുകളാണ് ഇതുവരെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്‌.

ഇരവിപ്പിള്ള എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നെടുമുടി വേണു അവതരിപ്പിക്കുന്നത്. അജാസ്‌ ആയി സൗബിന്‍ ഷാഹിറും, പീറ്റര്‍ ആയി ഷൈന്‍ ടോം ചാക്കോയും, ജെയ്‌സ്‌ ആയി ദിലീഷ് പോത്തനും, പോള്‍ ആയി ഫര്‍ഹാന്‍ ഫാസിലുമെത്തുന്നു. അമി എന്നാണ് ശ്രീനാഥ്‌ ഭാസിയുടെ കഥാപാത്രത്തിന്‍റെ പേര്. സ്‌റ്റാര്‍ ആയി റംസാനും, ധന്യ അനന്യ എല്‍സയായും പൗളി വത്സന്‍ പൗലിതത്തിയായും വേഷമിടുന്നു. മണി ആയി കോട്ടയം രമേഷും, മോളി ആയി മാലാ പാര്‍വതിയും, സുദേവ്‌ നായര്‍ രാജനായും, ഷെബിന്‍ ബെന്‍സണ്‍ ഏബിലായും എത്തുന്നു.

Bheeshma Parvam cast and crew: അമല്‍ നീരദിനൊപ്പം ദേവദത്ത്‌ ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നത്‌. ആനന്ദ്‌ സി ചന്ദ്രന്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ്‌ വിവേക്‌ ഹര്‍ഷനും നിര്‍വഹിക്കും. സുഷിന്‍ ശ്യാം ആണ് സംഗീതം. റഫീഖ്‌ അഹമ്മദ്‌, വിനായക്‌ ശശികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനരചന. അഡീഷണല്‍ സ്‌ക്രിപ്‌റ്റ്‌ രവിശങ്കര്‍, അഡീഷണല്‍ ഡയലോഗ്‌സ്‌ ആര്‍ജെ മുരുകന്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.