Bheeshma Parvam Hey Sinamika release: നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനൊരുങ്ങി മെഗാസ്‌റ്റാര്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. മമ്മൂട്ടിയുടെയും ദുല്‍ഖറിന്‍റെയും നിരവധി ചിത്രങ്ങളാണ് റിലീസിനായി കാത്തിരിക്കുന്നത്. അതില്‍ പ്രധാനം മമ്മൂട്ടിയുടെ 'ഭീഷ്‌മ പര്‍വ്വ'വും ദുല്‍ഖര്‍ സല്‍മാന്‍റെ 'ഹേയ് സിനാമിക'യുമാണ്.
'ഭീഷ്‌മ പര്‍വ്വ'വും 'ഹേയ് സിനാമിക'യും ഒരേ ദിനം റിലീസിനെത്തുമെന്നത് ആരാധകരെ ആവേശത്തിന്‍റെ കൊടുമുടിയിലെത്തിച്ചിരിക്കുകയാണ്. മാര്‍ച്ച് മൂന്നിനാണ് ഇരു ചിത്രങ്ങളും റിലീസ് ചെയ്യുന്നത്.
പ്രഖ്യാപനം മുതല്‍ തന്നെ ശ്രദ്ധ നേടിയ ചിത്രമാണ് 'ഭീഷ്‌മ പര്‍വ്വം'. ഫെബ്രുവരി 24നാണ് 'ഭീഷ്‌മ പര്‍വ്വം' ആദ്യം റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ റിലീസ് നീട്ടി വയ്‌ക്കുകയായിരുന്നു.
Mammootty Amal Neerad combo: ഗ്യാങ്‌സ്‌റ്റര്‍ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന 'ഭീഷ്‌മ പര്‍വ്വ'ത്തില്‍ മമ്മൂട്ടി മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. 'ബിഗ് ബി' പുറത്തിറങ്ങി 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 'ഭീഷ്‌മ പര്‍വ്വ'ത്തിലൂടെ മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് നിര്‍മാണം.
ദുല്‍ഖറിന്‍റെ കോമഡി റൊമാന്‍റിക് വിഭാഗത്തിലൊരുങ്ങുന്ന ചിത്രം 'ഹേയ് സിനാമിക'യും തുടക്കം മുതല്‍ വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു. 'സിനാമിക'യിലെ ഇതുവരെ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ പ്രണയ ഗാനം 'മേഘ'ത്തിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
Dulquer Salmaan 33rd movie: ദുല്‍ഖര്‍ സല്‍മാന്‍റെ 33ാമത് ചിത്രമാണിത്. കൊറിയോഗ്രാഫര്‍ ബൃന്ദ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ഹേയ് സിനാമിക'.
കാജല്‍ അഗര്‍വാള്‍, അദിതി റായ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അദിതി റായാണ് ചിത്രത്തില്‍ ദുല്‍ഖറിന്‍റെ നായികയായെത്തുന്നത്. ദുല്‍ഖറും അദിതി റാവു ഹൈദരിയും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത്.
Also Read: സെന്‍സറിങ് കടന്ന് 'ഹേയ് സിനാമിക' ; മാര്‍ച്ച് 3 ന് വേള്‍ഡ് വൈഡ് റിലീസ്