ETV Bharat / sitara

ട്രെന്‍ഡിങ്‌ നമ്പര്‍ 1 ആയി ഭീംല നായക്‌ ട്രെയിലർ, തിയേറ്ററിലെത്താൻ കാത്തിരിപ്പ് - 'ഭീംല നായക്‌' ട്രെയ്‌ലര്‍

Bheemla Nayak trailer: പ്രഖ്യാപനം മുതല്‍ തന്നെ 'ഭീംല നായക്‌' വാര്‍ത്താതലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു.'ഭീംല നായക്‌' ട്രെയ്‌ലര്‍ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്‌. ഫെബ്രുവരി 25നാണ് 'ഭീംല നായക്‌' തിയേറ്ററുകളിലെത്തുക.

Bheemla Nayak trailer in trending  ട്രെന്‍ഡിങ്‌ നമ്പര്‍ 1 ആയി ഭീംല നായക്‌  Bheemla Nayak trailer  'ഭീംല നായക്‌' ട്രെയ്‌ലര്‍  Ayyappanum Koshiyum Telugu remake
ട്രെന്‍ഡിങ്‌ നമ്പര്‍ 1 ആയി ഭീംല നായക്‌...
author img

By

Published : Feb 22, 2022, 1:54 PM IST

Ayyappanum Koshiyum Telugu remake: പൃഥ്വിരാജ്-ബിജു മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചി സംവിധാനം ചെയ്‌ത ബ്ലോക്ക്‌ബസ്‌റ്റര്‍ ചിത്രമായിരുന്നു 'അയ്യപ്പനും കോശി'യും. ചിത്രത്തിന്‍റെ തെലുങ്ക്‌ റീമേക്കാണ് പവന്‍ കല്യാണ്‍ നായകനായെത്തുന്ന 'ഭീംല നായക്'. പ്രഖ്യാപനം മുതല്‍ തന്നെ 'ഭീംല നായക്‌' വാര്‍ത്താതലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

Bheemla Nayak trailer: ഇപ്പോള്‍ 'ഭീംല നായക്‌' ട്രെയ്‌ലര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്‌. കഴിഞ്ഞ ദിവസം പുറത്തുവിട്ട ട്രെയ്‌ലര്‍ ഇപ്പോള്‍ യൂട്യൂബ്‌ ട്രെന്‍ഡിങില്‍ ഒന്നാം സ്ഥാനത്താണ്. ഇതുവരെ ഒന്‍പത്‌ ദശലക്ഷത്തിലധികം പേരാണ് ട്രെയ്‌ലര്‍ കണ്ടിരിക്കുന്നത്‌. ട്രെയ്‌ലറിനെ പുകഴ്‌ത്തിയുള്ള നിരവധി കമന്‍റുകളും ലഭിച്ചിട്ടുണ്ട്‌. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ പ്രൊമോ വീഡിയോയും ട്രെന്‍ഡിങില്‍ ഒന്നാം സ്ഥാനം പിടിച്ചിരുന്നു.

മലയാളത്തില്‍ നിന്നും നേരിയ വ്യത്യാസങ്ങള്‍ തെലുങ്ക്‌ റീമേക്കില്‍ ഉണ്ടാകും. തെലുങ്ക്‌ പ്രേക്ഷകര്‍ക്ക്‌ ഇഷ്‌ടമാകുന്ന തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയാകും ചിത്രം പുറത്തിറങ്ങുകയെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ഫെബ്രുവരി 25നാണ് 'ഭീംല നായക്‌' തിയേറ്ററുകളിലെത്തുക.

പൃഥ്വിരാജ്, ബിജുമേനോന്‍ എന്നിവരുടെ കഥാപാത്രങ്ങള്‍ യഥാക്രമം റാണ ദഗ്ഗുബതി, പവന്‍ കല്യാണ്‍ എന്നിവരാണ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അയ്യപ്പന്‍ നായരായി പവന്‍ കല്യാണും കോശി കുര്യനായി റാണ ദഗ്ഗുബതിയുമാണ് വേഷമിടുന്നത്. തെലുങ്കില്‍ അയ്യപ്പന്‍ നായരുടെ പേര് ഭീംല നായക്കെന്നും, കോശി കുര്യന്‍റേത് ഡാനിയല്‍ ശേഖര്‍ എന്നുമാണ്.

Bheemla Nayak cast and crew: നിത്യ മേനോനാണ് ചിത്രത്തില്‍ ഭീംല നായകിന്‍റെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുക. സംയുക്‌ത മേനോന്‍ റാണയുടെ നായികയായും വേഷമിടും.

സിതാര എന്‍റര്‍ടെയിന്‍മെന്‍റ്‌സിന്‍റെ ബാനറില്‍ നാഗ വംശിയാണ് നിര്‍മ്മാണം. സാഗര്‍ കെ ചന്ദ്രയാണ് സംവിധാനം. ത്രിവിക്രം ശ്രീനിവാസ് ആണ് സംഭാഷണം ഒരുക്കുന്നത്. രവി.കെ ചന്ദ്രന്‍ ആണ് ഛായാഗ്രഹണം. തമന്‍ സംഗീത സംവിധാനവും നിര്‍വഹിക്കും. റാം ലക്ഷ്‌മണ്‍ ആണ്‌ ആക്ഷന്‍ കൊറിയോഗ്രഫി.

Also Read: ആര്യന്‍ ഖാന്‍ സിനിമയിലേക്ക്.. പക്ഷേ നടനായല്ല....

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.