Best songs of the year 2021 : വാക്കുകള്‍ പരാജയപ്പെടുമ്പോള്‍ സംഗീതമായിരിക്കും ചിലപ്പോഴെങ്കിലും നമ്മോട് സംസാരിക്കുക.. സങ്കീര്‍ണതകളില്‍ നിന്നും രക്ഷനേടാന്‍ ചിലര്‍ ആശ്രയിക്കുന്നത് സംഗീതത്തെയാണ്. ഏവരുടെയും ഹൃദയത്തെ തൊട്ടുണര്‍ത്താനുള്ള കഴിവ് സംഗീതത്തിനുണ്ട്.
2021ല്‍ നിരവധി മലയാള സിനിമാ ഗാനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്‌ടിച്ചത്. മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, പ്രണവ് മോഹന്‍ലാല്‍ എന്നിവരുടെ സിനിമയില്‍ നിന്നുള്ള ഗാനങ്ങളാണ് ഈ വര്‍ഷം മികച്ച മലയാള സിനിമ ഗാനങ്ങളില്‍ ഇടംപിടിച്ചത്.
Best malayalam songs 2021 : 2021ലെ മികച്ച മലയാള സിനിമ ഗാനങ്ങള്‍ ഏതൊക്കെയാണെന്ന് കാണാം ആസ്വദിക്കാം.
1. ഉയിരെ
മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം 'മിന്നല്‍ മുരളി'യിലെ അതിമനോഹര ഗാനമാണ് 'ഉയിരെ'. ആദ്യ സൂപ്പര്‍ഹീറോ സിനിമ എന്ന വിശേഷണത്തോടെ പുറത്തിറങ്ങിയ 'മിന്നല്‍ മുരളി'യിലെ ഗാനം തന്നെ 2021 ലെ മികച്ച ഗാനങ്ങളില്‍ ഒന്നാമതായി ഇടംപിടിച്ചു. ഗാനം പുറത്തിറങ്ങിയത് മുതല്‍ ആസ്വാദകരുടെ ചുണ്ടുകളില്‍ 'ഉയിരേ ഒരു ജന്മം കൂടി' എന്ന് മാത്രമാണ്..
- " class="align-text-top noRightClick twitterSection" data="">
'മിന്നല്‍ മുരളി'യിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരവും ഷെല്ലിയും തമ്മിലുള്ള പ്രണയ രംഗമാണ് ഗാനത്തില്‍. ഡിസംബര്‍ 24ന് നെറ്റ്‌ഫ്ലീക് റിലീസായാണ് 'മിന്നല്‍ മുരളി' പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്.
ചിത്രം റിലീസാകും മുമ്പേ ഗാനം പുറത്തിറങ്ങിയിരുന്നു. നവംബര്‍ 23നാണ് 'മിന്നല്‍ മുരളി'യിലെ 'ഉയിരെ' എന്ന ഗാനം റിലീസ് ചെയ്‌തത്. മനു മഞ്ജിത്തിന്‍റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍റെ സംഗീതത്തില്‍ നാരായണി ഗോപനും മിഥുന്‍ ജയരാജും ചേര്‍ന്നാലപിച്ച ഈ ഗാനം നിമിഷ നേരം കൊണ്ടാണ് ഏവരുടെയും പ്രിയ ഗാനമായി മാറിയത്.
2. ദര്‍ശന
ഈ വര്‍ഷം ആരാധകരുടെ ഹൃദയം കീഴടക്കിയ മറ്റൊരു ഗാനമാണ് 'ഹൃദയ'ത്തിലെ 'ദര്‍ശന'. വിനീത് ശീനിവാസന്‍ പ്രണവ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന 'ഹൃദയ'ത്തിലെ ഈ ഗാനത്തിന് നിമിഷ നേരം കൊണ്ടാണ് ഒരു കോടിയിലധികം കാഴ്‌ചക്കാരെ ലഭിച്ചത്.
- " class="align-text-top noRightClick twitterSection" data="">
അരുണ്‍ അലട്ടിന്‍റെ വരികള്‍ക്ക് ഹേഷമിന്‍റെ സംഗീതത്തില്‍ ഹേഷം അബ്‌ദുല്‍ വഹാബും ദര്‍ശന രാജേന്ദ്രനും ചേര്‍ന്നാണ് 'ദര്‍ശന' പാടിയിരിക്കുന്നത്. പ്രണവ് മോഹന്‍ലാലും ദര്‍ശന രാജേന്ദ്രനുമാണ് ഗാനരംഗത്തില്‍. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തല്‍ ആകെ 15 ഗാനങ്ങളാണുള്ളത്.
3. പകലിരവുകള്‍
2021ല്‍ ജനപ്രീതി നേടിയ മറ്റൊരു ഗാനമാണ് സുകുമാര കുറുപ്പിന്‍റെ ജീവിത കഥ പറഞ്ഞ 'കുറുപ്പി'ലെ 'പകലിരവുകള്‍' എന്ന് തുടങ്ങുന്ന ഗാനം. ഗാനം പുറത്തിറങ്ങി ഒരു ദിനം തികയും മുമ്പേ ഒരു മില്യണിലധികം ആളുകള്‍ 'പകലിരവുകള്‍' കണ്ടിരുന്നു. 10 മില്യണ്‍ കാഴ്‌ചക്കാര്‍ എന്ന കടമ്പടയും കുറുപ്പിലെ 'പകലിരവുകള്‍' എന്ന ഗാനം നിമിഷ നേരം കൊണ്ട് സ്വന്തമാക്കി.
- " class="align-text-top noRightClick twitterSection" data="">
അന്‍വര്‍ അലിയുടെ മനോഹര വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് സുശിന്‍ ശ്യാം ആണ്. നേഹ നായര്‍ ആണ് ഗാനാലാപനം. ദുല്‍ഖര്‍ സല്‍മാന്‍-ധുലിപാല എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കിയ 'കുറുപ്പി'ലെ ഈ ഗാനം കുറഞ്ഞ നേരം കൊണ്ടാണ് പ്രേക്ഷകര ഹൃദയങ്ങള്‍ കീഴടക്കിയത്.
4. തീരമേ
അടുത്തതായി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഗാനമാണ് 'മാലിക്കി'ലെ 'തീരമേ' എന്ന് തുടങ്ങുന്ന ഗാനം. മഹേഷ് നാരായണന്‍ ഫഹദ് ഫാസില്‍, നിമിഷ സജയന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി ഒരുക്കിയ ചിത്രത്തിലെ ഈ ഗാനവും ആരാധകരുടെ ഇഷ്‌ട ഗാനമാണ്.
- " class="align-text-top noRightClick twitterSection" data="">
കെ.എസ് ചിത്രയും സൂരജ് സന്തോഷും ചേര്‍ന്നാണ് ഗാനാലാപനം. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുശിന്‍ ശ്യാമാണ് സംഗീതം. അന്‍വര്‍ അലിയുടെ മനോഹര വരികള്‍ നിറഞ്ഞ ഈ മനോഹര ഗാനം ആദ്യ തവണ കേള്‍ക്കുമ്പോള്‍ തന്നെ ആസ്വാദകരുടെ ഹൃദയത്തിലുടക്കുമെന്നത് തീര്‍ച്ച.
5. കണ്ണില്‍ എന്‍റെ
മലയാളത്തിലെ ആദ്യ അഞ്ച് ഗാനങ്ങളില്‍ ഇടംപിടിച്ച മറ്റൊരു ഗാനമാണ് പ്രിയദര്‍ശന്‍റെ 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ'ത്തിലെ 'കണ്ണില്‍ എന്‍റെ' എന്ന് തുടങ്ങുന്ന ഗാനം. ബികെ ഹരിനാരായണന്‍റെ വരികള്‍ക്ക് വിനീത് ശ്രീനിവാസന്‍, ശ്വേത മോഹന്‍, സിയാ ഉള്‍ ഹക് എന്നിവര്‍ ചേര്‍ന്നാണ് മധുരമായ ഈ മെലഡി ഗാനം ആലപിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
ഗാനത്തിലെ സൂഫി ഭാഗങ്ങള്‍ രചിച്ചിരിക്കുന്നത് ഷാഫി കൊല്ലമാണ്. ഖാലിദ്, സിജുകുമാര്‍, വിഷ്‌ണു, അനൂപ് എന്നിവര്‍ ചേര്‍ന്നാണ് കോറസ് പാടിയിരിക്കുന്നത്.