കാഴ്ചകളില്‍ വിസ്മയം നിറക്കാന്‍ ഹോളിവുഡ് ചിത്രങ്ങളായ ബാറ്റ്മാന്‍, വണ്ടര്‍വുമണ്‍, ജസ്റ്റിസ് ലീഗ് എന്നിവയുടെ പുതിയ പതിപ്പുകള്‍ എത്തുന്നു. മൂന്ന് സിനിമകളുടെയും പുതിയ ട്രെയിലറുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
മാറ്റ് റീവിസ് സംവിധാനം ചെയ്യുന്ന പുതിയ ബാറ്റ്മാന്‍ സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റോബര്‍ട്ട് പാറ്റിന്‍സണാണ് ചിത്രത്തില്‍ ബാറ്റ്മാനായി എത്തുന്നത്. ബാറ്റ്മാനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് റോബര്‍ട്ട് പാറ്റിന്‍സണ്‍. 2021ല്‍ ചിത്ര പ്രദര്‍ശനത്തിന് എത്തുമെന്നാണ് ട്രെയിലറില്‍ എഴുതിയിരിക്കുന്നത്. കൊവിഡ് പ്രതിസന്ധികള്‍ മൂലം ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ജോലികള്‍ നിലച്ചിരിക്കുകയാണെന്നാണ് ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിസി കോമിക്സിന്‍റെ സ്ഥിരം തീമായ ഡാര്‍ക്ക് ഷെയ്ഡിലാണ് ബാറ്റ്മാനും ഒരുങ്ങുന്നതെന്നാണ് ട്രെയിലറില്‍ നിന്നും മനസിലാകുന്നത്. ട്വിന്‍ലൈറ്റ് പടങ്ങളിലെ ഹീറോയായി ശ്രദ്ധേയനായ താരമാണ് 32 വയസുകാരനായ റോബര്‍ട്ട് പാറ്റിന്‍സണ്‍.
- " class="align-text-top noRightClick twitterSection" data="">
വണ്ടര്‍ വുമണിന്‍റെ പുതിയ പതിപ്പിന്‍റെ അവസാന ട്രെയിലറാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഡിസിയുടെ സൂപ്പര്‍ വുമണ്‍ കഥാപാത്രം വണ്ടര്‍ വുമണായി വെള്ളിത്തിരയില്‍ എത്തുന്നത് ഗാൽ ഗാഡോട്ടാണ്. 2017ല്‍ ഇറങ്ങിയ വണ്ടര്‍ വുമണ്‍ ചിത്രം ബോക്സോഫീസില്‍ തരംഗം സൃഷ്ടിച്ചിരുന്നു. 1984ന്‍റെ പശ്ചാത്തലത്തിലാണ് സിനിമ സഞ്ചരിക്കുന്നത്. ക്രിസ് പിനെ, ക്രിസ്റ്റന്‍ വിഗ്, റോബിന്‍ റൈറ്റ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പെട്രോ പാസ്ക്കലാണ് വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത്. പാറ്റി ജെന്‍കിന്‍സാണ് സംവിധാനം. ചിത്രം തിയേറ്റര്‍ റിലീസായിരിക്കുമെന്ന് ട്രെയിലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
ബാറ്റ്മാന്‍, വണ്ടര്‍വുമണ്‍ എന്നീ ചിത്രങ്ങളുടെ ട്രെയിലറുകള്‍ക്കൊപ്പം 2017ല്‍ പുറത്തിറങ്ങിയ ജസ്റ്റിസ് ലീഗിന്‍റെ പുതിയ പതിപ്പിന്‍റെയും ട്രെയിലര്‍ റിലീസ് ചെയ്തു. ഓണ്‍ലൈനായി റിലീസ് ചെയ്യുന്ന ചിത്രം എച്ച്ബിഒ മാക്സിലൂടൊണ് 2021ല്‍ പ്രേക്ഷകരിലേക്ക് എത്തുക. മാര്‍വല്‍ സിനിമകളിലൂടെ ശ്രദ്ധേയനായ ജോസ് വീഹ്ഡണും, സാക്ക് സ്നൈഡറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ സംവിധാന ജോലികള്‍ ചെയ്തിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">