മാർവലിന്‍റെ തോർ സീരീസിലെ നാലാം ചിത്രത്തിൽ വില്ലനായെത്തുന്നത് ക്രിസ്റ്റ്യൻ ബെയ്‌ൽ. 'തോർ: ലവ് ആൻഡ് തണ്ടർ' എന്ന പുതിയ ചിത്രത്തിൽ ഓസ്‌കർ പുരസ്‌കാര ജേതാവ് ബെയ്‌ൽ പ്രതിനായകനായി എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
ഗോർ ദ് ഗോഡ് ബുച്ചർ എന്ന കഥാപാത്രത്തെ ആയിരിക്കും താരം അവതരിപ്പിക്കുക. ഡിസി കോമിക്സിന്‍റെ ബാറ്റ്മാൻ ബിഗിൻസിൽ ടൈറ്റിൽ റോൾ അവതരിപ്പിച്ച ബെയ്‌ൽ മാർവൽ ചിത്രത്തിൽ എത്തുന്നുവെന്നതും പ്രേക്ഷകരിൽ കൗതുകമുണർത്തുന്നുണ്ട്. തോർ, ജോജോ റാബിറ്റ് ചിത്രങ്ങൾക്ക് ശേഷം തൈക വൈറ്റിറ്റിയാണ് തോർ: ലവ് ആൻഡ് തണ്ടർ സംവിധാനം ചെയ്യുന്നത്.
-
Academy Award-winning actor Christian Bale will join the cast of Thor: Love and Thunder as the villain Gorr the God Butcher. In theaters May 6, 2022. ⚡ pic.twitter.com/p2UFtLybSf
— Thor (@thorofficial) December 11, 2020 " class="align-text-top noRightClick twitterSection" data="
">Academy Award-winning actor Christian Bale will join the cast of Thor: Love and Thunder as the villain Gorr the God Butcher. In theaters May 6, 2022. ⚡ pic.twitter.com/p2UFtLybSf
— Thor (@thorofficial) December 11, 2020Academy Award-winning actor Christian Bale will join the cast of Thor: Love and Thunder as the villain Gorr the God Butcher. In theaters May 6, 2022. ⚡ pic.twitter.com/p2UFtLybSf
— Thor (@thorofficial) December 11, 2020
തോറിലൂടെ പ്രശസ്‌തനായ ഹോളിവുഡ് നടൻ ക്രിസ് ഹെംസ്‌വർത്താണ് ചിത്രത്തിലെ നായകൻ. കൂടാതെ, നതാലി പോർട്ട്മാൻ, ടെസ തോംസൺ എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്. അടുത്ത വർഷം ആദ്യം തോർ പുതിയ സീരീസിന്‍റെ ചിത്രീകരണം ആരംഭിക്കുമെന്നും 2022 മെയ് ആറിന് പ്രദർശനത്തിന് എത്തുക്കുമെന്നുമാണ് റിപ്പോർട്ടുകൾ.