ETV Bharat / sitara

നടന്‍ ബാലു വര്‍ഗീസിന്‍റെ വിവാഹ നിശ്ചയം അടിച്ചുപൊളിച്ച് ആഘോഷിച്ച് ഹണി ബീ ടീം - നടിയും മോഡലുമായ എലീന കാതറീന്‍

നടിയും മോഡലുമായ എലീന കാതറീനാണ് ബാലുവിന്‍റെ വധു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്

Balu Varghese  Balu Varghese Engagement Asif Ali & Family Dance Lal , Jean Paul Lal  Balu Varghese Engagement  Asif Ali & Family Dance Lal  നടന്‍ ബാലു വര്‍ഗീസിന്‍റെ വിവാഹ നിശ്ചയം  ബാലു വര്‍ഗീസിന്‍റെ വിവാഹ നിശ്ചയം  ഹണി ബീ ടീം  നടിയും മോഡലുമായ എലീന കാതറീന്‍  എലീന കാതറീന്‍
നടന്‍ ബാലു വര്‍ഗീസിന്‍റെ വിവാഹ നിശ്ചയം അടിച്ചുപൊളിച്ച് ആഘോഷിച്ച് ഹണി ബീ ടീം
author img

By

Published : Jan 26, 2020, 1:24 PM IST

മലയാള സിനിമയിലെ യൂത്തന്മാരില്‍ കോമഡി മനോഹരമായി കൈകാര്യം ചെയ്യുന്ന നടന്മാരില്‍ ഒരാളാണ് ബാലു വര്‍ഗീസ്. നായകന്മാരുടെ ചെറുപ്പം കാലം അഭിനയിച്ചുകൊണ്ടായിരുന്നു ബാലുവിന്‍റെ സിനിമാപ്രവേശനം. ഇതിനോടകം നിരവധി നല്ല സിനിമകളുടെ ഭാഗമായി മാറികഴിഞ്ഞ താരത്തിന്‍റെ വിവാഹ നിശ്ചയത്തിന്‍റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കഴിഞ്ഞ ദിവസമാണ് നടിയും മോഡലുമായി എലീന കാതറിനുമായി ബാലുവിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞത്. നാളുകള്‍ക്ക് മുമ്പ് തങ്ങള്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നും അറിയിച്ച് ഇരുവരും രംഗത്തെത്തിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. ആട്ടവും പാട്ടുമായി ആഘോഷപൂർവമാണ് വിവാഹ നിശ്ചയം നടന്നത്. ചടങ്ങിന്‍റെ പ്രധാന ആഘര്‍ഷണം ഹണി ബീ ടീം വീണ്ടും ഒന്നിച്ചെത്തിയെന്നതായിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

ആസിഫ് അലിയും കുടുംബവും, ലാലും കുടുംബവും, നടന്‍ ഗണപതിയുമെല്ലാം ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. ലാലിന്‍റെ സഹോദരിയുടെ പുത്രന്‍ കൂടിയാണ് ബാലു വർഗീസ്. ബാലു ഇതിനോടകം നാൽപ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പാപ്പീ അപ്പച്ചാ, ഹണീ ബീ, കിംഗ് ലയർ, ഡാർവിന്‍റെ പരിണാമം, കവി ഉദ്ദേശിച്ചത്, എസ്ര, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. വിജയ് സൂപ്പറും പൗർണമിയിലും ബാലുവും എലീനയും ഒരുമിച്ച് അഭിനയിച്ചിരുന്നു.

റിയാലിറ്റി ഷോയിലൂടെ തുടക്കം കുറിച്ച് സൗന്ദര്യ മത്സര വേദികളിലും മോഡലിങ് രംഗത്തും സജീവമാകുകയായിരുന്നു എലീന. മിസ് ദിവ, മിസ് സൗത്ത് ഇന്ത്യ, മിസ് ഇന്ത്യ ഗ്ലാം വേൾഡ് തുടങ്ങിയ വേദികളിൽ മികച്ച പ്രകടനം കാഴ്ചവച്ച എലീന മിസ് ഗ്ലാം വേൾഡിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.

Intro:Body:

Balu Varghese

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.