ETV Bharat / sitara

കുഞ്ഞ് അതിഥി എത്താന്‍ മാസങ്ങള്‍ മാത്രം, സന്തോഷം പങ്കുവെച്ച് ബാലുവും എലീനയും - Aileena Catherin pregnancy news

2020 ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും ആഘോഷകരമായ വിവാഹം. ബാലുവാണ് ആദ്യത്തെ കുഞ്ഞ് ജനിക്കാന്‍ പോകുന്ന സന്തോഷം സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചത്

Balu Varghese and Aileena Catherin pregnancy news  ബാലുവും എലീനയും  ബാലു വര്‍ഗീസ് വാര്‍ത്തകള്‍  എലീന വാര്‍ത്തകള്‍  ബാലു വര്‍ഗീസ് എലീന വിവാഹം  Aileena Catherin pregnancy news  Aileena Catherin wedding news
കുഞ്ഞ് അതിഥി എത്താന്‍ മാസങ്ങള്‍ മാത്രം, സന്തോഷം പങ്കുവെച്ച് ബാലുവും എലീനയും
author img

By

Published : Jan 2, 2021, 1:28 PM IST

യുവനടൻ ബാലു വര്‍ഗീസും നടിയും മോഡലുമായ എലീന കാതറിനും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. 2020 ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും ആഘോഷകരമായ വിവാഹം. ഇപ്പോള്‍ തങ്ങളുെട ഇടയിലേക്ക് വരാന്‍ പോകുന്ന പുതിയ അതിഥിയുടെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് പുതുവര്‍ഷം ആരംഭിച്ചിരിക്കുകയാണ് ഇരുവരും. അച്ഛനമ്മമാര്‍ ആകാന്‍ പോകുന്ന സന്തോഷത്തിലാണ് ഇരുവരും. നിറവയറുമായി നില്‍ക്കുന്ന ഭാര്യ എലീനയോടൊപ്പമുള്ള ചിത്രവും ബാലു സോഷ്യല്‍മീഡിയയില്‍ പങ്കുെവച്ചു. ദുബായില്‍ അവധി ആഘോഷിക്കുന്നതിനിടെ പകര്‍ത്തിയ ചിത്രമാണ് ഇത്.

'വിജയ് സൂപ്പറും പൗര്‍ണ്ണമിയും' എന്ന ചിത്രത്തില്‍ ഇരുവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നടനും സംവിധായകനുമായ ലാലിന്‍റെ അനന്തരവന്‍ കൂടിയാണ് ബാലു. ഹണീ ബീ, കിങ് ലയര്‍, ഇതിഹാസ, വിജയ് സൂപ്പറും പൗര്‍ണമിയും എന്നിവയാണ് ബാലുവിന്‍റെ പ്രധാന സിനിമകള്‍. റിയാലിറ്റിഷോയിലൂടെ മോഡലിങ്ങിലേക്ക് വരികയും പിന്നീട് അഭിനയത്തിലേക്ക് ചേക്കേറുകയും ചെയ്‌ത നടിയാണ് എലീന. മിസ് സൗത്ത് ഇന്ത്യയിലും മിസ് ഗ്ലാം വേള്‍ഡിലും എലീന മികച്ച പ്രകടനം നടത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.