ETV Bharat / sitara

കൊവിഡ് 19; കൈകഴുകല്‍ രീതി പഠിപ്പിച്ച് ആസിഫ് അലിയുടെ മക്കള്‍ - ആസിഫ് അലിയുടെ മക്കള്‍

നടന്‍ ആസിഫ് അലി തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ബോധവത്ക്കരണം എന്ന നിലക്കാണ് മക്കളുടെ വീഡിയോ പങ്കുവെച്ചത്

asif ali shares a video of his children to promote wash your hands challenge  കൊവിഡ് 19; കൈകഴുകല്‍ രീതി പഠിപ്പിച്ച് ആസിഫ് അലിയുടെ മക്കള്‍  asif ali  കൊവിഡ് 19  ആസിഫ് അലിയുടെ മക്കള്‍  ബ്രേക്ക് ദി ചെയിന്‍
കൊവിഡ് 19; കൈകഴുകല്‍ രീതി പഠിപ്പിച്ച് ആസിഫ് അലിയുടെ മക്കള്‍
author img

By

Published : Mar 19, 2020, 7:21 PM IST

Updated : Mar 19, 2020, 7:45 PM IST

നാടെങ്ങും കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. പല പൊതുസ്ഥലങ്ങളിലും കൈകള്‍ കഴുകാനുള്ള വെള്ളവും സാനിറ്റൈസറുമെല്ലാം നാട്ടുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ഒരുക്കിയിട്ടുണ്ട്. രോഗത്തെ തുരത്താന്‍ കൈകള്‍ കഴുകേണ്ടതിന്‍റെ ആവശ്യകത ആരോഗ്യവകുപ്പ് അധികൃതര്‍ ദിനംപ്രതി വ്യക്തമാക്കുന്നുണ്ട്. ബ്രേക്ക് ദി ചെയിന്‍ ചലഞ്ചിന് ശേഷം സിനിമാ താരങ്ങളും കൈ കഴുകല്‍ ചലഞ്ച് ഏറ്റെടുത്തുകഴിഞ്ഞു.

അത്തരത്തില്‍ ഇപ്പോള്‍ കൈകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ആസിഫ് അലിയും. താരത്തിന്‍റെ മക്കള്‍, കൈകള്‍ കഴുകേണ്ട രീതി കാണിച്ചുതരുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ആസിഫ് അലിയുടെ ബോധവത്കരണം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് കുട്ടികളെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

Last Updated : Mar 19, 2020, 7:45 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.