അനീഷ്.ജി.മേനോനും അനുസിത്താരയും കേന്ദ്രകഥാപാത്രങ്ങളാകുന്ന പുതിയ സിനിമ വരുന്നു. മോമോ ഇന്‍ ദുബായ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാള്‍ സംവിധായകനും നടനുമായ സക്കറിയയാണ്. സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലവ് സ്റ്റോറി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സക്കറിയ തിരക്കഥ ഒരുക്കുന്ന സിനിമ കൂടിയാണിത്. മലയാള സിനിമയിലെ യുവതാരങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത്. അമീന്‍ അസ്ലം ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
സിനിമയുടെ നിര്‍മാണം സക്കറിയ, പി.ബി അനിഷ്, ഹാരിസ് എന്നിവര്‍ ചേര്‍ന്നാണ്. കുട്ടികളെ ലക്ഷ്യമിട്ടാണ് സിനിമ ഒരുക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. അജു വര്‍ഗീസ്, ഹരീഷ് കണാരന്‍ എന്നിവരും സിനിമയുടെ ഭാഗമാകും. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. മുഹ്സിന്‍ പരാരിയാണ് സിനിമയിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതുക. ജാസി ഗിഫ്റ്റ്, ഗഫൂര്‍.എം.ഖയൂം എന്നിവര്‍ ചേര്‍ന്ന് സംഗീതം നല്‍കും. ക്രയോണ്‍സ് ഉപയോഗിച്ച് വെള്ള പേപ്പറില്‍ മോമോ ഇന്‍ ദുബായ് എന്ന് മനോഹരമായി എഴുതിയിരിക്കുന്ന തരത്തിലാണ് പോസ്റ്റര്‍ ഒരുക്കിയിട്ടുള്ളത്.
- " class="align-text-top noRightClick twitterSection" data="
">
മണിയറയിലെ അശോകനാണ് അവസാനമായി പുറത്തിറങ്ങിയ അനുസിത്താര സിനിമ. ഉണ്ണിമായ എന്ന കഥാപാത്രമായി ചിത്രത്തില്‍ ഗസ്റ്റ് അപ്പിയറന്‍സാണ് അനു സിത്താര നടത്തിയത്. ദൃശ്യം, കെഎല്‍ പത്ത്, ക്വീന്‍, സുഡാനി ഫ്രം നൈജീരിയ, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള അഭിനേതാവാണ് അനീഷ്.ജി.മേനോന്‍. ഹലാല്‍ ലവ് സ്റ്റോറിയാണ് അവസാനമായി പുറത്തിറങ്ങിയ സക്കറിയ ചിത്രം.