ETV Bharat / sitara

എന്‍റെ സ്വകാര്യതയിലേക്ക് ആരും നുഴഞ്ഞുകയറണ്ട! വിവാഹ വാര്‍ത്തകള്‍ നിഷേധിച്ച് അനുഷ്‌ക ഷെട്ടി - അനുഷ്ക ഷെട്ടി

വിവാഹിതയാകുന്നുവെന്ന വാര്‍ത്തയോട് രൂക്ഷമായ ഭാഷയിലാണ് നടി അനുഷ്‌ക ഷെട്ടി ഒരു അഭിമുഖത്തില്‍ മറുപടി നല്‍കിയത്

Anushka Shetty denies reports of getting married  എന്‍റെ സ്വകാര്യതയിലേക്ക് ആരും നുഴഞ്ഞുകയറണ്ട! വിവാഹിതയാകുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അനുഷ്ക ഷെട്ടി  വിവാഹിതയാകുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അനുഷ്ക ഷെട്ടി  അനുഷ്ക ഷെട്ടി  Anushka Shetty
എന്‍റെ സ്വകാര്യതയിലേക്ക് ആരും നുഴഞ്ഞുകയറണ്ട! വിവാഹിതയാകുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അനുഷ്ക ഷെട്ടി
author img

By

Published : Mar 13, 2020, 8:38 PM IST

താരങ്ങളുടെ വിവാഹം സംബന്ധിച്ചും, വിവാഹമോചനം സംബന്ധിച്ചും നിരവധി ഗോസിപ്പ് വാര്‍ത്തകള്‍ നിരന്തരം പ്രചരിക്കാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് തെന്നിന്ത്യന്‍ താരസുന്ദരി നടി അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നുവെന്നത്. സംവിധായകന്‍ പ്രകാശ് കൊവേലമുടിയാണ് വരന്‍ എന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ വാര്‍ത്തകള്‍ക്ക് കൃത്യമായി മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് അനുഷ്‌ക. രൂക്ഷമായ ഭാഷയിലാണ് ഈ ഗോസിപ്പ് വാര്‍ത്തയോട് താരം ഒരു അഭിമുഖത്തില്‍ പ്രതികരിച്ചത്.

'എനിക്ക് ഒന്നും മനസിലാകുന്നില്ല. എങ്ങനെയാണ് ഇത്തരം വാര്‍ത്തകള്‍ ഉണ്ടാകുന്നത്. നിങ്ങള്‍ ഒരാളെക്കുറിച്ച് എഴുതുമ്പോള്‍ അവരുടെ കുടുംബത്തെക്കുറിച്ച് ആലോചിക്കണം. ഇതൊന്നും സത്യമല്ല. ഗോസിപ്പുകള്‍ എന്നെ ബാധിക്കാറില്ല. എന്‍റെ വിവാഹം മറ്റുള്ളവര്‍ക്ക് ഒരു വിഷയമാകുന്നത് എന്തുകൊണ്ടാണെന്നും എനിക്ക് മനസിലാകുന്നില്ല. നമുക്ക് ഒരാളുമായി പ്രണയമുണ്ടെങ്കില്‍ അത് മറ്റുള്ളവരില്‍നിന്ന് മറയ്ക്കാനാവില്ല. അങ്ങനെയാണെങ്കില്‍ വിവാഹം എങ്ങിനെ മറച്ചുവെക്കാനാകും. എനിക്ക് എന്‍റേതായ ഒരിടമുണ്ട്. അതില്‍ നുഴഞ്ഞു കയറുന്നത് എനിക്കിഷ്ടമല്ല. വിവാഹം പവിത്രമായ ഒരു ബന്ധമാണ്. അതുകൊണ്ട് തന്നെ ഞാന്‍ വിവാഹം കഴിക്കുന്നുവെങ്കില്‍ അത് ഒരിക്കലും മറച്ചുവെച്ചാകില്ല. നിങ്ങള്‍ക്ക് എന്തെങ്കിലും അറിയാനുണ്ടെങ്കില്‍ എന്നോട് ചോദിക്കാം. ഉത്തരം പറയാന്‍ ഞാന്‍ തയ്യാറാണ്' അനുഷ്ക പറഞ്ഞു.

തമിഴ്, തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങിയ 'ഇഞ്ചി ഇടുപ്പഴകി' എന്ന ചിത്രത്തിന്‍റെ സംവിധായകനായിരുന്നു പ്രകാശ്. സംവിധായകന്‍ കെ.രാഘവേന്ദ്ര റാവുവിന്‍റെ മകനുമാണ്. ബാഹുബലി സീരിസ് പ്രദര്‍ശനത്തിനെത്തിയ ശേഷം നടന്‍ പ്രഭാസും അനുഷ്കയും പ്രണയത്തിലണെന്നും ഉടന്‍ വിവാഹിതരാകുമെന്നുമുള്ള തരത്തിലും മുമ്പ് നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നീട് ഇരുവരും വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.