കൊവിഡ് കാലം അതിജീവനത്തിന്‍റെ പാഠങ്ങളാണ് പകർന്നു നൽകുന്നത്. ജീവിതത്തിൽ മാത്രമല്ല, അതിജീവനത്തിലൂടെ കലാസൃഷ്‌ടികളും പരിപോഷിപ്പിക്കാൻ സാധിക്കും. ഒരു കലാകാരനെ സംബന്ധിച്ച് അവന്‍റെ ആശയങ്ങൾ സംവദിക്കുന്നതിന് കല അത്യാവശ്യമാണ്. ലോകമെമ്പാടും മഹാമാരിയെ ചെറുക്കാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ സിനിമയടക്കം എല്ലാ മേഖലകളുടെയും പ്രവർത്തനം തടസപ്പെട്ടു. എന്നാൽ, ഇത്തരത്തിലുള്ള വെല്ലുവിളികളെ അതിജീവിക്കാൻ കഴിയുമെന്ന് തെളിയിക്കുകയാണ് 'സര്‍വൈവല്‍ സ്റ്റോറീസ്'. നാല് സംസ്ഥാന അവാർഡുകൾ നേടിയ ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിന്‍റെ സംവിധായകൻ രാഹുല്‍ റിജി നായര്‍ ലോക്ക് ഡൗണിനിടയിലും എല്ലാ പരിമിതികളും അതിജീവിച്ച് തയ്യാറാക്കിയ എട്ട് ലഘു ചിത്രങ്ങളുടെ ആന്തോളജി കാഴ്‌ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഹുക്ക് ഓര്‍ ക്രൂക്ക്, ബിറ്റ്‌വീന്‍ റെവല്യൂഷന്‍ ആന്‍ഡ് ഡെത്ത്, ലീക്ക് ഓണ്‍ ദ വാള്‍, അപ്‌ലിഫ്റ്റിങ്ങ്, ഫോർ ഈച്ച് അദർ, ടോയ്‌സ് ഫ്രം ഹെവൻ, ഇൻ ലവ് വി ട്രസ്റ്റ്, വെയിറ്റിങ്ങ് ഫോർ യൂ എന്നീ ഹ്രസ്വചിത്രങ്ങളാണ് സര്‍വൈവല്‍ സ്റ്റോറീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
കൊവിഡിനെതിരയുള്ള പോരാട്ടത്തിനിടെ അതിജീവനത്തിന്‍റെ കഥ പറയുന്ന ആന്തോളജിയിൽ രാഹുല്‍ റിജിയെ കൂടാതെ ജിയോ ബേബി, ജയകൃഷ്ണന്‍ വിജയന്‍ എന്നിവരും ഓരോ ചിത്രങ്ങള്‍ വീതം സംവിധാനം ചെയ്തിട്ടുണ്ട്. രാഹുല്‍ റിജി നായര്‍, രഞ്ജിത്ത് ശേഖര്‍ നായര്‍, പ്രിന്‍സ് മാത്യൂസ്, രമാ ദേവി, ടോം എബ്രഹാം ഡിക്രൂസ്, അമിത് മോഹന്‍ രാജേശ്വരി, മിഥുന്‍ ലാല്‍, അഖില്‍ അനന്ദന്‍, ജയകൃഷ്ണന്‍ വിജയന്‍ എന്നിവരാണ് ലഘു ചിത്രങ്ങളുടെ ഛായാഗ്രഹകർ. വിനീതാ കോശി, രഞ്ജിത്ത് ശേഖര്‍ നായര്‍, രാഹുല്‍ റിജി നായര്‍, ശ്രീജിത്ത്, ശ്രീനാഥ് ബാബു, മഹേഷ് നായര്‍, സരിന്‍ ഹൃഷികേശന്‍, ഡോണ്‍ ബോസ്‌കോ ജി, ബീന ജിയോ, കഥ ബീന, വിജയ് ഇന്ദുചൂഡന്‍, ഐശ്വര്യ പൊന്നുവീട്ടില്‍, മ്യൂസിക് ജിയോ, ജിയോ ബേബി, അജയ്‌കൃഷ്ണന്‍ വി., കമല കൃഷ്ണ എന്നിവരാണ് ചിത്രങ്ങളിലെ അഭിനേതാക്കൾ. കൂടാതെ, ടിറ്റി എന്ന നായ വെയിറ്റിങ്ങ് ഫോർ യൂ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അപ്പു എന്‍ ഭട്ടതിരിയാണ് എഡിറ്റിങ്ങ്. ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോസ് നിർമിക്കുന്ന ആന്തോളജിയുടെ സംഗീതം ഒരുക്കിയിരിക്കുന്നത് സിദ്ധാര്‍ഥ പ്രദീപാണ്. വ്യത്യസ്‌ത പശ്ചാത്തലത്തിലുള്ള എട്ട് കഥകൾ കോർത്തിണക്കിയ സര്‍വൈവല്‍ സ്റ്റോറീസ് ലോക്ക് ഡൗൺ കാലത്ത് എല്ലാ തലത്തിലും അതിജീവിക്കാനുള്ള പ്രചോദനമാകുകയാണ്.